വയനാട് ദുരന്തം : 15 കോടിയുടെ സഹായഹസ്തവുമായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍.

Wayanad Landslide : K Chittilapilly Foundation with 15 crores helping hand

ഫൗണ്ടേഷന്റെ നിലവിലെ ഭവനദാന പദ്ധതികളില്‍ പങ്കാളികളായിട്ടുള്ള വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ പുനരധിവാസ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായിരിക്കും തുക ചെലവഴിക്കുകയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

വയനാട് മുണ്ടക്കൈ,ചൂരല്‍ മല എന്നിവടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍. 

വയനാടിലെ  ഉരുള്‍പൊട്ടലില്‍ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെ ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ 15 കോടി ചിലവഴിക്കുമെന്ന് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു. മറ്റു സംഘടനകളുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ നിലവില്‍ നടപ്പിലാക്കിവരുന്ന ഭവനദാന പദ്ധതികളില്‍ ദുരന്തബാധിത മേഖലകളില്‍ നിന്ന് ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്ന തുകയ്ക്ക് പുറമേയാണ് ഈ സഹായങ്ങളെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു. 

ഫൗണ്ടേഷന്റെ നിലവിലെ ഭവനദാന പദ്ധതികളില്‍ പങ്കാളികളായിട്ടുള്ള വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ പുനരധിവാസ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ആയിരിക്കും തുക ചെലവഴിക്കുകയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി ചേര്‍ന്ന് പുനരധിവാസ പദ്ധതികളില്‍ സഹകരിക്കുന്നതിനും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സന്നദ്ധമാണ്. മന്ത്രി പി രാജീവ്, എറണാകുളം ജില്ലാ കലക്ടര്‍ എന്നിവരെ ഇക്കാര്യം അറിയിച്ചു. 

Comments

    Leave a Comment