ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ 1,000 കോടി രൂപ നിക്ഷേപവുമായി ടിവിഎസ് മോട്ടോർ

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ 1,000 കോടി രൂപ നിക്ഷേപവുമായി  ടിവിഎസ് മോട്ടോർ

ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ 1,000 കോടി രൂപ നിക്ഷേപവുമായി ടിവിഎസ് മോട്ടോർ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ 1,000 കോടി രൂപ ചെലവൊഴിക്കുന്നു . ഈ ഇ-വാഹനങ്ങളുടെ നിർമ്മാണത്തിനായി കമ്പനി ഒരു പ്രത്യേക ഫാക്ടറി സ്ഥാപിച്ചു.ഇരുചക്രവാഹനങ്ങളും ത്രീ വീലറുകളും ഉൾപ്പെടെ പ്രതിവർഷം ഒരു ലക്ഷം യൂണിറ്റ് ശേഷിയാണ് ഈ പ്ലാന്റിനുള്ളത്.

കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു ആണ് പുതിയ ഇലക്ട്രിക് വെഹിക്കിൾ മേഖലക്ക് നേതൃത്വം നൽകുന്നത്. ജാഗ്വാർ ലാൻഡ് റോവറിന്റെ മുൻ സിഇഒ റാൽഫ് സ്‌പെത്തും സിംഗപ്പൂർ ആസ്ഥാനമായുള്ള നിക്ഷേപകനായ കുവോക് മെംഗ് സിയോങും അദ്ദേഹത്തെ സഹായിക്കുന്നു

24 മാസത്തിനുള്ളിൽ 5-25 കിലോവാട്ട് പരിധിയിൽ ഇരുചക്ര വാഹനങ്ങളും ത്രീ-വീലറുകളും പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡെലിവറി മാർക്കറ്റ്, കമ്മ്യൂട്ടർ സ്പേസ്, പ്രീമിയം സ്കൂട്ടറുകൾ തുടങ്ങിയ വിഭാഗങ്ങളിൽ വാഹനങ്ങൾ സ്വാധീനം നേടുമെന്ന്  ടിവിഎസ് പ്രവചിക്കുന്നു.ടിവിഎസ് ഇതിനകം തന്നെ ആദ്യത്തെ ഇവി ഓഫറിംഗ് ഐക്യുബ് പുറത്തിറക്കിയിട്ടുണ്ട്, ഇത് നിലവിൽ ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ദില്ലി, പൂനെ എന്നിവിടങ്ങളിൽ വിൽക്കുന്നു. പ്രധാന നഗരങ്ങളിലെ ആയിരം ഡീലർഷിപ്പുകളിൽ ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഇത് ലഭ്യമാകും.

Comments

Leave a Comment