ആസാദി കോളേജിന്റെ ഉടമകളായ (പ്രൊമോട്ടര്‍മാരായ) ദക്ഷിണേന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്ട് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അജിത്ത് അസ്സോസിയേറ്റ്‌സിന്റെ 45-ാം സ്ഥാപക ദിനാഘോഷ ചടങ്ങിലാണ് വോള്‍ഗോഗ്രാഡ് സ്‌റ്റേറ്റ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ (ചാന്‍സലര്‍) നവറോട്‌സ്‌കി അലക്‌സാണ്ടറും അജിത്ത് അസ്സോസിയേറ്റ്‌സ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി.ആര്‍.അജിത്തും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.
റഷ്യയിലെ വോള്‍ഗോഗ്രാഡ് സ്‌റ്റേറ്റ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിക്കിനി കേരളത്തിലും കാമ്പസ്

കൊച്ചി : റഷ്യന്‍ സര്‍ക്കാരിന്റെ സയന്‍സ് ആന്റ് ഹയര്‍ എജ്യൂക്കേഷന്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളിലൊന്നായ വോള്‍ഗോഗ്രാഡ് സ്‌റ്റേറ്റ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി കേരളത്തില്‍ കാമ്പസ് തുറക്കുന്നതിന് ധാരണാ പത്രം ഒപ്പുവച്ചു.
വൈറ്റില സില്‍വര്‍സാന്റ് ഐലന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ കോളേജായ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നവേഷന്‍സുമായാണ് (ആസാദി) ആര്‍ക്കിടെക്ച്ചര്‍ പഠനത്തിന് ധാരണയായിരിക്കുന്നത്.
ആസാദി കോളേജിന്റെ ഉടമകളായ (പ്രൊമോട്ടര്‍മാരായ) ദക്ഷിണേന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്ട് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അജിത്ത് അസ്സോസിയേറ്റ്‌സിന്റെ 45-ാം സ്ഥാപക ദിനാഘോഷ ചടങ്ങിലാണ് വോള്‍ഗോഗ്രാഡ് സ്‌റ്റേറ്റ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ (ചാന്‍സലര്‍) നവറോട്‌സ്‌കി അലക്‌സാണ്ടറും അജിത്ത് അസ്സോസിയേറ്റ്‌സ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി.ആര്‍.അജിത്തും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.
യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് സിചുഗോവ് ആന്റണും ഒപ്പുവെയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. എറണാകുളം റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സംഘടിപ്പിച്ച അജിത്ത് അസ്സോസിയേറ്റ്‌സിന്റെ സ്ഥാപക ദിനാഘോഷം വ്യവസായം,നിയമം,കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി.ആര്‍.അജിത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
നഗരങ്ങളുടെ വികസനത്തിന് ഉന്നത പ്രൊഫണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രൊഫണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഇത് പ്രതീക്ഷിക്കുന്നുണ്ട്. വ്യവസായമേഖലയിലോ അതല്ലെങ്കില്‍ സമൂഹത്തിലോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അതിന് ഉത്തരം നല്‍കാന്‍ നമ്മുടെ ഉന്നത വിദ്യാഭ്യസ മേഖലയ്ക്ക് കഴിയണമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
45 വര്‍ഷത്തെ വിശ്വാസ്യതയുള്ള സ്ഥാപനമാണ് അജിത് അസോസിയേറ്റ്‌സ്. വോള്‍ഗോഗ്രാഡ് സ്‌റ്റേറ്റ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുമായുള്ള അജിത് അസ്സോസിയേറ്റ്‌സിന്റെ സഹകരണം ഈ രംഗത്തും നാടിന്റെ വികസനത്തിനും കൂടുതല്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി.
അജിത്ത് അസ്സോസിയേറ്റ്‌സുമായുള്ള സഹകരണം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വോള്‍ഗോഗ്രാഡ് സ്‌റ്റേറ്റ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്ത സിചുഗോവ് ആന്റണ്‍ പറഞ്ഞു.
ഇന്ത്യയില്‍ സഹകരണത്തിനെത്തുന്ന വിദേശ സ്ഥാപനങ്ങളെ അവരുടെ നയം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ അനുവദിക്കുന്നതിന് പകരം ഇന്ത്യയ്ക്ക് ആവശ്യമുള്ള രീതിയില്‍ അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച ബിനോയ് വിശ്വം എം.പി പറഞ്ഞു. പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനമല്ല മറിച്ച് പ്രകൃതിയെ സംരംക്ഷിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി അജിത് അസ്സോസിയേറ്റസിലെ ജീവനക്കാരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രസിഡന്റ് ഹബീബ് ഖാന്‍, എം.എല്‍.എമാരായ കെ.ബാബു,ടി.ജെ വിനോദ്,സാഹിത്യകാരന്‍ കെ.എല്‍ മോഹനവര്‍മ്മ,അജിത് അസ്സോസിയേറ്റസ്് ഫൗണ്ടിംഗ് പാര്‍ടണര്‍ സുജാത കണ്ണന്‍, ജനറല്‍ മാനേജര്‍ ടി.പ്രബോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments