യശ്വന്ത് സിൻഹ : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാ‍ത്ഥി.

Yashwant Sinha: Opposition's Presidential Candidate.

17 പ്രതിപക്ഷ പാ‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് യശ്വന്ത് സിൻഹയുടെ പേര് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാ‍ത്ഥിയായി കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രഖ്യാപിച്ചത്.

ഡൽഹി : യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാ‍ത്ഥിയായി പ്രഖ്യാപിച്ചു. 

17 പ്രതിപക്ഷ പാ‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് യശ്വന്ത് സിൻഹയുടെ പേര് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാ‍ത്ഥിയായി കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രഖ്യാപിച്ചത്. 
എൻസിപി അധ്യക്ഷൻ ശരദ് പവാറായിരുന്നു രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ചത്.

യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാത്ഥിയായി അംഗീകരിക്കണമെങ്കിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കണമെന്ന് കോൺഗ്രസും ഇടതു പാർട്ടികളും നിലപാടെടുത്തു.
മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷനിരയിൽ അംഗീകരിക്കപ്പെട്ടത്. 

യശ്വന്ത് സിൻഹ 1986 ൽ ജനതാദളിലൂടെയായിരുന്നു  രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.  അതിന് മുൻപ് അദ്ദേഹം 24 വ‍ര്‍ഷം സിവിൽ സ‍ര്‍വീസ് മേഖലയിൽ പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ചന്ദ്രശേഖ‍ര്‍, വാജ്പേയി മന്ത്രിസഭകളിൽ അംഗമായി പ്രവർത്തിച്ചു. ചന്ദ്രശേഖ‍റിന്റെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായിട്ടാണ് പ്രവ‍ര്‍ത്തിച്ചത്. അതിന് ശേഷം ബിജെപിയിൽ ചേരുകയും, വാജ്പേയ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും സേവനമനുഷ്ഠിക്കുകയും ചെയ്തു. 

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ൽ അദ്ദേഹം ബിജെപി യിൽ  നിന്ന് രാജിവെക്കുകയും, 2021 ൽ  തൃണമൂൽ കോൺഗ്രസിൽ ചേരുകയും ചെയ്തു. നിലവിൽ തൃണമൂൽ കോൺഗ്രസിൽ വൈസ്പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.

Comments

    Leave a Comment