സെയിൽ റിക്രൂട്ട്മെന്റ് - 2022 : 200 ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

SAIL Recruitment - 2022 : Applications invited for 200 trainee posts.

റൂർക്കേലയിലെ ഇസ്പാത്ത് ജനറൽ ഹോസ്പിറ്റലിൽ ഒരു വർഷത്തെ പരിശീലന പരിപാടികളിലേക്ക് 200 ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20

ന്യൂഡൽഹി : റൂർക്കേലയിലെ ഇസ്പാത്ത് ജനറൽ ഹോസ്പിറ്റലിൽ ഒരു വർഷത്തെ പരിശീലന പരിപാടികളിലേക്ക് (Trainee Posts) 200 ട്രെയിനി തസ്തികകളിലേക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (Steel  Authority of India) അപേക്ഷ ക്ഷണിച്ചു.

റിക്രൂട്ട്‌മെന്റ് വിശദാംശങ്ങൾ

തസ്തിക: മെഡിക്കൽ അറ്റൻഡന്റ് ട്രെയിനിം​ഗ്.
സ്റ്റൈപ്പൻഡ് (പ്രതിമാസം): 7000/- രൂപ 
ഒഴിവുകളുടെ എണ്ണം: 100

തസ്തിക: ക്രിട്ടിക്കൽ കെയർ നഴ്സിംഗ് ട്രെയിനിം​ഗ്
സ്റ്റൈപ്പൻഡ് (പ്രതിമാസം): 17000/- രൂപ 
ഒഴിവുകളുടെ എണ്ണം: 20
 
തസ്തിക: അഡ്വാൻസ്ഡ് സ്പെഷ്യലൈസ്ഡ് നേഴ്സിംഗ് ട്രെയിനിംഗ് (ASNT)
സ്റ്റൈപ്പൻഡ് (പ്രതിമാസം): 15000/- രൂപ 
ഒഴിവുകളുടെ എണ്ണം: 40

തസ്തിക: ഡാറ്റാ എൻട്രി ഓപ്പറേറ്റർ/ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ട്രെയിനിം​ഗ്
സ്റ്റൈപ്പൻഡ് (പ്രതിമാസം): 9000/- രൂപ 
ഒഴിവുകളുടെ എണ്ണം: 6
 
തസ്തിക: മെഡിക്കൽ ലാബ്. ടെക്നീഷ്യൻ ട്രെയിനിം​ഗ്
സ്റ്റൈപ്പൻഡ് (പ്രതിമാസം): 9000/- രൂപ 
ഒഴിവുകളുടെ എണ്ണം: 10
 
തസ്തിക: ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിം​ഗ്
സ്റ്റൈപ്പൻഡ് (പ്രതിമാസം): 15000/- രൂപ 
ഒഴിവുകളുടെ എണ്ണം: 10
 
തസ്തിക: OT/ അനസ്തേഷ്യ അസിസ്റ്റന്റ് ട്രെയിനിം​ഗ്
സ്റ്റൈപ്പൻഡ് (പ്രതിമാസം): 9000/- രൂപ 
ഒഴിവുകളുടെ എണ്ണം: 5
 
തസ്തിക: അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി ട്രെയിനിം​ഗ്
സ്റ്റൈപ്പൻഡ് (പ്രതിമാസം): 10000/- രൂപ 
ഒഴിവുകളുടെ എണ്ണം: 3
 
തസ്തിക: റേഡിയോഗ്രാഫർ ട്രെയിനിം​ഗ്
സ്റ്റൈപ്പൻഡ് (പ്രതിമാസം): 9000/- രൂപ 
ഒഴിവുകളുടെ എണ്ണം: 3
 
തസ്തിക: ഫാർമസിസ്റ്റ് ട്രെയിനിം​ഗ്
സ്റ്റൈപ്പൻഡ് (പ്രതിമാസം): 9000/- രൂപ 
ഒഴിവുകളുടെ എണ്ണം: 03

അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി : 2022 ആ​ഗസ്റ്റ് 5.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി  : 2022 ഓഗസ്റ്റ് 20. 

ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sailcareers.com വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. 
 
ഓൺലൈൻ/ഓഫ്‌ലൈൻ അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം.

Comments

    Leave a Comment