സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ല : വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

School time change not under consideration: Education Minister V Sivankutty

പാഠ്യപദ്ധതി പരിഷ്കരണത്തിൽ നിന്നും സർക്കാർ പിന്നോട്ട്; വിദ്യാഭ്യാസരംഗത്തെ പരിഷ്കണത്തെ കുറിച്ച് പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് വ്യക്തമാക്കി.

സ്കൂൾ സമയമാറ്റം അടക്കമുള്ള സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നു. 

വിദ്യാഭ്യാസരംഗത്തെ പരിഷ്കണത്തെ കുറിച്ച് പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് വ്യക്തമാക്കി. 

മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് വിവിധ  മത സംഘടനകളിൽ നിന്ന് വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതി ദ്രിതിയിൽ വേണ്ട എന്ന നിലപാടിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. 

ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ തല്ക്കാലം സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തന്നെ തുടുരമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മത നിഷേധം സർക്കാർ നയമല്ലെന്നും മതപഠനത്തെ തടസ്സപ്പെടുത്തില്ലെന്നും പറഞ്ഞ മന്ത്രി ഖാദർ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കുമെന്നും പറഞ്ഞു.

യൂണിഫോം എന്ത് വേണം എന്നതിലും മിക്സ്ഡ് സ്കൂൾ ആക്കുന്നതിലും  അതാത് സ്കൂളുകൾ, സ്കൂൾ തലത്തിൽ തന്നെ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും ഇക്കാര്യങ്ങളിലൊന്നും സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആണ്കുട്ടികളേയും പെണ്കുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്സ്ഡ് ബെഞ്ച് സർക്കാരിൻ്റെ ആലോചനയിൽ ഇല്ലെന്ന് പറഞ്ഞ മന്ത്രി ലിംഗ സമത്വ ആശയങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും വ്യക്തമാക്കി. ചില തീവ്രവാദ സംഘടനകൾ സാഹചര്യം  മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കല്ലിനിടെ സർക്കാർ ചിലവിൽ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന് എന്ന് പറഞ്ഞുകൊണ്ട് ലീഗ് എംഎൽഎ എൻ.ഷംസുദ്ദീൻ പാഠ്യപദ്ധതി പരിഷ്കണത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

Comments

    Leave a Comment