മുത്തൂറ്റ് മിനി ഫിനാന്‍സിയേ ഴ്സിന്‍റെ റേറ്റിങ് 'എ- സ്റ്റേബിൾ' ആയി ഉയര്‍ത്തി കെയര്‍

CareEdge Ratings raised the rating of Muthoottu Mini Financiers to 'A-stable' മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. മാത്യു മുത്തൂറ്റ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു. ചെയർപേഴ്‌സൺ നിസി മാത്യു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.ഇ.മത്തായി, സി ഒ ഒ ശ്രീജിൽ മുകുന്ദ്, സിഎഫ്ഒ ആൻ മേരി ജോർജ്ജ് എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ റേറ്റിങ് മൂന്നു തവണ ഉയര്‍ത്തി. 2021-22 സാമ്പത്തികവര്‍ഷം 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2023 അവസാനത്തോടെ 1000 ശാഖകള്‍ ലക്ഷ്യമിടുന്നു. ഈ നിലയില്‍ എത്താന്‍ സഹായിച്ച തങ്ങളുടെ മുഴുവന്‍ ടീമിന്‍റെ പരിശ്രമങ്ങളെയും അഭിനന്ദിച്ച മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്, ഉപഭോക്താക്കളോടുള്ള തങ്ങളുടെ നന്ദിയും പ്രകാശിപ്പിച്ചു.

ഇന്ത്യയിലെ മൂന്‍നിര എന്‍ ബി എഫ്സി (NBFC) കളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ (Muthoottu Mini Financiers) റേറ്റിങ് ബിബിബി + (സ്റ്റേ ബിള്‍) എന്നതില്‍ നിന്ന് എ- (സ്റ്റേബിള്‍) ആയി കെയര്‍ ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു.

ആഗോള ഗവേഷണ & അനലിറ്റിക്സ് കമ്പനിയാണ് കെയർഎഡ്ജ് റേറ്റിംഗ്സ് (കെയർ റേറ്റിംഗ്സ് ലിമിറ്റഡ്). നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക മേഖല, സാമ്പത്തികേതര സേവനങ്ങൾ തുടങ്ങി നിരവധി റേറ്റിംഗ് സെഗ്‌മെന്റുകൾ ഉൾക്കൊള്ളുന്ന മുൻനിര ഏജൻസിയായി ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി കെയർ നിലകൊള്ളുന്നു. ആഗോളതലത്തിൽ കെയർ  റേറ്റിംഗ്‌സ് ലിമിറ്റഡ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ARC റേറ്റിംഗിൽ പങ്കാളിയാണ്. 

തങ്ങളുടെ ബ്രാന്‍ഡ് എത്രത്തോളം ശക്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതും സ്വര്‍ണ പണയ ബിസിനസിലെ ദീര്‍ഘകാല അനുഭവസമ്പത്ത് ചൂണ്ടിക്കാട്ടുന്നതുമാണ് ഉയര്‍ത്തിയ കെയര്‍ റേറ്റിങ് എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി തങ്ങളുടെ റേറ്റിങ് തുടര്‍ച്ചയായി ഉയരുകയാണ്. ശരാശരി 22 ശതമാനം വളര്‍ച്ചയും കൈവരിക്കാനായി. ഇന്ത്യയിലുടനീളമുള്ള സാധാരണക്കാര്‍ക്ക് എല്ലാ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴില്‍ നല്‍കുന്ന ഏറ്റവും പ്രിയപ്പെട്ട സേവനദാതാവായി മാറാനുള്ള പാതയിലാണു തങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നിലയില്‍ എത്താന്‍ സഹായിച്ച തങ്ങളുടെ മുഴുവന്‍ ടീമിന്‍റെ പരിശ്രമങ്ങളെയും അഭിനന്ദിച്ച മാനേജിങ് ഡയറക്ടര്‍, ഉപഭോക്താക്കളോടുള്ള തങ്ങളുടെ നന്ദിയും പ്രകാശിപ്പിച്ചു.  ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനാവുംവിധം നവീനമായ പദ്ധതികളിലൂടെ അവര്‍ക്കു പൂര്‍ണ പിന്തുണ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും മാറുന്ന കാലത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് മൂല്യവര്‍ധിത സേവനങ്ങള്‍ നല്‍കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധണെന്നും മാത്യു മുത്തൂറ്റ് പ്രഖ്യാപിച്ചു.  

22-23 സാമ്പത്തിക വര്‍ഷം ശക്തമായ വികസന പദ്ധതികളിലൂടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 4,000 കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 21-22 സാമ്പത്തിക വര്‍ഷം കമ്പനി 25 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 19-20 സാമ്പത്തിക വര്‍ ഷം 21.03 ശത മാനം, 20-21 സാമ്പത്തിക വര്‍ഷം 18 ശത മാനം എന്നിങ്ങനെ സുസ്ഥിര വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ( 21-22) 2,498.60 കോടി രൂപയിലെത്തി നിൽക്കുകയാണ് കമ്പനി കൈകാര്യം ചെ യ്യുന്ന സംയോജിത ആസ്തി. മുന്‍ സാമ്പത്തിക വര്‍ ഷം ഇത് 1,994.21 കോടി രൂപയായിരുന്നു.

2022 മാര്‍ ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 45 ശതമാനം വ ളര്‍ച്ച നേടി. 2022 മാര്‍ ച്ച് 31-ല്‍ മൊത്തം നിഷ്ക്രിയ ആസ്തി 0.61 ശതമാനവും അറ്റനിഷ്ക്രി യ ആസ്തി 0.52 ശതമാനവും ആയിരുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച നിലയാണിത്. 

തങ്ങളുടെ വികസന പദ്ധതികളുടെ ഭാഗമായി മുത്തൂറ്റ് മിനി ഇപ്പോഴത്തെ 830-ല്‍ ഏറെ ശാഖകളില്‍ നിന്ന് 2023 അവസാനത്തോടെ 1000 ശാഖകള്‍ എന്ന നിലയിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ഇ. മത്തായി പറഞ്ഞു. ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുതിനോടൊപ്പം നിലവിലെ ശാഖകളുടെ നേട്ടവും പ്രകടനവും മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുതാണ് തങ്ങളുടെ വികസന പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. ശാഖകളുടെ സാധ്യതകള്‍ക്ക് അനുസരിച്ച് മൂന്നു കോടി മുതല്‍ 25 കോടി വരെ സ്വര്‍ണപണയ ആസ്തികള്‍ കൈകാര്യം ചെയ്യുന്നവയെ തരംതിരിച്ച് തങ്ങളുടെ ലക്ഷ്യം നേടാനാണ് ഈ വര്‍ഷം പദ്ധതിയിടുന്നത്. പുതിയ രീതികള്‍ക്കനുസരിച്ച് ഡിജിറ്റല്‍ സേവനങ്ങളും ഇതോടൊപ്പം ശക്തമാക്കും. ഏറ്റവും നവീനമായ രീതികളില്‍ തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

മൂത്തൂറ്റ് മിനി അടുത്തിടെ എന്‍ സി ഡി വിതരണം വഴി 243 കോടി രൂപ സമാഹരിച്ചിരുന്നു. കമ്പനിക്ക് കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡെല്‍ഹി, യുപി, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഉള്‍പ്പെടെ 830-ല്‍ ഏറെ ശാഖകളിലായി 4000  ത്തിലേറെ ജീവനക്കാരുമാണുള്ളത്. 

Comments

    Leave a Comment