ബെഞ്ച്മാർക്ക് ബിഎസ്ഇ സെൻസെക്സ് 1,836.95 പോയിൻറ് അഥവാ 3.11 ശതമാനം ഇടിഞ്ഞ് , ജനുവരി 21 ന് 59037.18 എന്നതിനെതിരെ ജനുവരി 28 ന് 57,200 എന്ന നിലയിൽ എത്തി. അതുപോലെ, 50-ഷെയർ എൻഎസ്ഇ നിഫ്റ്റി സൂചിക ഇതേ കാലയളവിൽ 515.20 പോയിൻറ് അഥവാ ഏകദേശം 3 ശതമാനം ഇടിഞ്ഞ് 17,101.95 ൽ എത്തി.
യുഎസ് ഫെഡറൽ റിസർവ് മാർച്ച് മുതൽ നയം കർശനമാക്കുമെന്ന് സൂചന നൽകിയതിന് ശേഷം ആഗോള വിൽപ്പനയുമായി ചേർന്ന് തുടർച്ചയായ രണ്ടാം ആഴ്ചയും ഇന്ത്യൻ ഇക്വിറ്റി വിപണി മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തുകയുണ്ടായി.ബെഞ്ച്മാർക്ക് ബിഎസ്ഇ സെൻസെക്സ് 1,836.95 പോയിന്റും 50-ഷെയർ എൻഎസ്ഇ നിഫ്റ്റി സൂചിക 515.20 പോയിന്റും ഇടിഞ്ഞു.
ജനുവരി 21 ന് 59037.18 എന്ന നിലയിലായിരുന്ന ബിഎസ്ഇ സെൻസെക്സ് ജനുവരി 28 ന് 57,200.23 എന്ന നിലയിൽ എത്തി. അതുപോലെ, 50-ഷെയർ എൻഎസ്ഇ നിഫ്റ്റി സൂചിക ഇതേ കാലയളവിൽ ജനുവരി 21 ന് 17,617.15 എന്ന നിലയിൽ നിന്നും ജനുവരി 28 ന് 17,101.95 എന്ന നിലയിലേക്ക് തകർന്നടിഞ്ഞു.ഈ കാലയളവിൽ 16,836.80 എന്ന ഏറ്റവും താഴ്ന്ന പോയിന്റ് നിലയും നിഫ്റ്റി രേഖപ്പെടുത്തി.
നിഫ്റ്റി സൂചികയിലെ 36 കമ്പനികൾ ഈ ആഴ്ച നഷ്ടത്തിലായി. 11.48 ശതമാനം ഇടിവോടെ ടെക് മഹീന്ദ്ര സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. വിപ്രോ (8.74 ശതമാനം ഇടിവ്), ടൈറ്റൻ കമ്പനി (8.41 ശതമാനം ഇടിവ്), എച്ച്സിഎൽ ടെക്നോളജീസ് (7.49 ശതമാനം കുറവ്), ടാറ്റ സ്റ്റീൽ (7.27 ശതമാനം ഇടിവ്) എന്നിവയാണ് തൊട്ടുപിന്നിൽ. ഡോ.റെഡ്ഡീസ് ലാബ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, ദിവീസ് ലാബ്‌സ്, ഇൻഫോസിസ്, ഗ്രാസിം, ഏഷ്യൻ പെയിന്റ്‌സ് എന്നിവയും അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ സിപ്ല, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, മാരുതി സുസുക്കി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 4 ശതമാനത്തിനും 8 ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി.
ബിഎസ്ഇയിലെ മേഖലാ സൂചികകളിൽ കൺസ്യൂമർ ഡ്യൂറബിൾസ് സൂചിക ഏറ്റവും കൂടുതൽ (6.83 ശതമാനം) ഇടിഞ്ഞു. ഇൻഫർമേഷൻ ടെക്‌നോളജി, റിയൽറ്റി, ടെക്, മെറ്റൽ, ക്യാപിറ്റൽ ഗുഡ്‌സ് സൂചികകളും 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയിൽ ഇടിഞ്ഞു. രൂപയുടെ മൂല്യത്തകർച്ചയും വിദേശ സ്ഥാപന നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്കും വികാരത്തെ കൂടുതൽ ബാധിച്ചതായി വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു.
വിദേശ സ്ഥാപന നിക്ഷേപകർ ഇക്വിറ്റി സെഗ്‌മെന്റിൽ അറ്റ വിൽപ്പനക്കാരായി നിലകൊണ്ടു. 33,253.64 കോടി രൂപയുടെ മൊത്ത വാങ്ങലുകൾക്കെതിരെ 52,705.26 കോടി രൂപയുടെ മൊത്ത വിൽപ്പന നടന്നപ്പോൾ 19,000 കോടി രൂപയുടെ അറ്റ ഒഴുക്കിന് കാരണമായി.
വരാനിരിക്കുന്ന ആഴ്‌ചയിൽ കേന്ദ്ര ബജറ്റെന്ന ഒരു മെഗാ ഇവന്റ്, ആഴ്‌ച മുഴുവൻ വിപണികളിൽ അലയടിക്കുന്നതാണ്. കൂടാതെ, ധനമന്ത്രിയിൽ ധാരാളം പ്രതീക്ഷകൾ വച്ചുകൊണ്ട് ബജറ്റ് പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കി സെക്ടർ-നിർദ്ദിഷ്‌ട നീക്കങ്ങളുണ്ടാകുവാനും ഈ ബജറ്റ് കാരണമാകും.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവി വിനോദ് നായരുടെ അഭിപ്രായ പ്രകാരം,അതീവ അസ്ഥിരമായ ഈ ആഴ്ചയിൽ, ആഭ്യന്തര വിപണിയിൽ ഫെഡറൽ നയ യോഗത്തിന്റെ ആഗോള പ്രതികരണങ്ങൾ, റഷ്യ-ഉക്രെയ്ൻ സംഘർഷം, ബജറ്റിന് മുമ്പുള്ള പ്രതിസന്ധികൾക്കിടയിലെ എണ്ണവില വർദ്ധനവ് എന്നിവയെ തുടർന്നാണ്.കേന്ദ്ര ബജറ്റും സംസ്ഥാന തിരഞ്ഞെടുപ്പ് ഫലവും പരിഗണിച്ച് ആഭ്യന്തര പ്രവണത ഹ്രസ്വകാലത്തേക്ക് നിശബ്ദമാക്കുമെന്നും നായർ കൂട്ടിച്ചേർത്തു.
ഈ ആഴ്‌ച പുതിയ മാസത്തിന്റെ തുടക്കം അടയാളപ്പെടുത്തുന്നതോടൊപ്പം,ഓട്ടോ സെക്ടറിന്റെ യഥാർത്ഥ അവസ്ഥ കാണിക്കുന്ന ഓട്ടോ സെയിൽസ് നമ്പറുകൾ പോലെയുള്ള ധാരാളം സാമ്പത്തിക ഡാറ്റയും പുറത്തിറങ്ങു.കൂടാതെ ഡിസംബറിലെ പ്രധാന മേഖലകളിലെ ഡാറ്റയും പ്രഖ്യാപിക്കും. മാർക്കിറ്റ് മാനുഫാക്ചട്യൂറിങ് പി എം ഐ ഉൾപ്പെടെയുള്ള മറ്റ് സാമ്പത്തിക ഡാറ്റ ഫെബ്രുവരി 1-ന് പുറത്തുവിടും. ഐ എച്ച് എസ് മാർക്കിറ്റ് മാനുഫാക്ചട്യൂറിങ് പി എം ഐ ഒക്ടോബറിലെ പത്താം മാസത്തെ ഉയർന്ന 57.6-ൽ നിന്ന് 2021 ഡിസംബറിൽ 55.5 ആയി കുറഞ്ഞു. ജനുവരിയിലെ മാർക്കിറ്റ് സർവീസസ് പിഎംഐ ഫെബ്രുവരി 3ന് പുറത്തിറങ്ങും. നവംബറിലെ 58.1ൽ നിന്ന് 2021 ഡിസംബറിൽ ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ സർവീസസ് പിഎംഐ 55.5 ആയി കുറഞ്ഞു.
Comments