പാർലമെന്ററി വോട്ടിങ്ങിലൂടെ ഇന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ; തിക്രോണ മത്സരത്തിൽ ആര് നേടും

Sri Lanka's presidential election today through parliamentary voting

ആക്ടിംഗ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗ, സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ് എല്‍ പി പി യില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്. 225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടത്.

കൊളംബോ: കുറച്ചു നാളുകളായിട്ടുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ശ്രീലങ്കയിൽ പ്രസിഡൻറ് തിരഞ്ഞെടുപ്പ് (Srilankan President Election) ഇന്ന് നടക്കും.

പ്രസിഡന്റ് സ്ഥാനത്തേക്ക് തിക്രോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. ആക്ടിംഗ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ് എല്‍ പി പി യില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സരരംഗത്തുള്ളത്. റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ് എല്‍ പി പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വോട്ട് ഭിന്നത ഒഴിവാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. 

73 വയസ്സുള്ള റെനിൽ വിക്രമസിംഗെ നിലവിലെ ആക്ടിങ് പ്രസിഡൻറ് ആണ്. മുൻ പ്രധാനമന്ത്രി. മുൻ ധനമന്ത്രി, മുൻ പ്രതിരോധ മന്ത്രി, മുൻ ഐടി വകുപ്പ് മന്ത്രി. രണ്ട് തവണ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സേവനം അനുഷ്ഠിച്ചുള്ള വിക്രമസിംഗ ഗോട്ടബയ രാജപക്സെയുടെ വിശ്വസ്ഥൻ കൂടിയാണ്.

63  വയസ്സുള്ള പ്രതിപക്ഷ സ്ഥാനാർത്ഥിയായ ഡള്ളസ് അളഹപ്പെരുമ മുൻ മാധ്യമപ്രവർത്തകൻ. മുൻ മീഡിയ വിഭാഗം മന്ത്രി, മുൻപാർലമെൻററി കാര്യ മന്ത്രി,മുൻ ഊർജ കായികക്ഷേമ മന്ത്രി എന്നെ മേഖലകളിൽ സ്തുത്യർഹമായ സേവമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ്

53 വയസ്സുള്ള അനുര കുമാര ദിസാനായകെ JVP യുടെ സ്ഥാനാർത്ഥിയാണ്. മുൻ NPP നേതാവ് ആയിരുന്ന അനുര കുമാര മുൻ കൃഷി ജലവിഭവ മന്ത്രിയും 2019 ലെ പ്രസിഡൻറ് സ്ഥാനാർഥിയും ആയിരുന്നു.

രഹസ്യബാലറ്റിലൂടെയാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്.  ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ചരിത്രത്തിൽ തന്നെ  ആദ്യ സംഭവമാണ്. 225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടത്. എന്നാൽ റെനിൽ വിക്രമസിംഗെയ്ക്ക് 13 വോട്ടുകളുടെയും ഡള്ളസ് അളഹപ്പെരുമ്മയ്ക്ക് 25 വോട്ടുകളുടെയും കുറവാണുള്ളത്. 

എസ് എല്‍ പി പി യിലെ 45 അംഗങ്ങൾ തനിക്ക് ഒപ്പം നിൽക്കുമെന്ന അവകാശവാദമാണ് ഡള്ളസ് അളഹപ്പെരുമയുടെത്. അളഹപ്പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ് ജെ ബി, സ്ഥാനാര്‍ത്ഥിയായ സജിത് പ്രമേദാസയെ പിന്‍വലിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കുകയും, ഭരണകക്ഷി വോട്ടുകൾ ഭിന്നിക്കുകയും ചെയ്താൽ അളഹപ്പെരുമയുടെ വിജയസാധ്യത കൂടും. എന്നാൽ പ്രതിപക്ഷ നിരയിലെ തമിഴ് പ്രോഗസീവ് അലയൻസ് പാർട്ടി തന്നെ പിന്തുണയ്ക്കുമെന്നാണ് വിക്രമസിംഗെയുടെ അവകാശവാദം. 

സംഘർഷസാധ്യത കണക്കിലെടുത്ത് പാർലമെൻറിന് മുന്നിൽ വൻ സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡൻറിൻറെ കോലം പ്രസിഡൻറ് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു. 

Comments

    Leave a Comment