പവിഴം ഗ്രൂപ്പിന് സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ്

State Energy Conservation Award 2021 for Pavizham Group സംസ്ഥാന സർക്കാരിൻറെ അക്ഷയ ഊർജ അവാർഡ് 2021 പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.പി. ആൻറണി മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്നും സ്വീകരിക്കുന്നു.

അക്ഷയ ഊർജ്ജ രംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി കേരള സർക്കാർ സംസ്ഥാന തലത്തിൽ എല്ലാ വർഷവും ഈ അവാർഡ് നൽകി വരുന്നു.

അരിയും അനുബന്ധ ഉല്പന്നങ്ങളും ഉല്പാദിപ്പിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലോന്നായ എറണാകുളം ജില്ലയിലെ പവിഴം ഗ്രൂപ്പിന് സംസ്ഥാന സർക്കാരിൻറെ 2021 ലെ അക്ഷയ ഊർജ്ജ സംരക്ഷണ അവാർഡ്. 

ഉമിയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ചു ഉപോഗിക്കുന്ന  ആധുനിക പദ്ധതിയാണ് പവിഴം ഗ്രൂപ്പിനെ  അവാർഡിന്  അർഹരാക്കിയത്. അക്ഷയ ഊർജ്ജ രംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി കേരള സർക്കാർ സംസ്ഥാന തലത്തിൽ എല്ലാ വർഷവും ഈ അവാർഡ് നൽകി വരുന്നു.

തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്നും പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.പി. ആൻറണി പ്രശസ്തി പത്രവും ഫലകവും സ്വീകരിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മന്ത്രി ആൻറണി രാജു മുഖ്യ പ്രഭാഷണം നടത്തി. 

Comments

    Leave a Comment