ഫെബ്രുവരി ഒന്നു മുതല്‍ 25 വരെയുള്ള കണക്കുപ്രകാരം 4.47 ബില്യണ്‍ ഡോളറിന്റെ (33,600 കോടി രൂപ) ഓഹരികളാണ് വിദേശ നിക്ഷേപകർ വില്പന നടത്തിയത്. യുക്രൈൻ - റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതും വിദേശ നിക്ഷേപകരെ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയാന്‍ പ്രേരിപ്പിച്ചപ്പോൾ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലെ തകര്‍ച്ചയില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ വന്‍തോതില്‍ നിക്ഷേപം നടത്തി.
പിന്‍വലിച്ചത് 33,600 കോടി രൂപ : ഇന്ത്യൻ മൂലധന വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം
രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നു.
ഫെബ്രുവരി ഒന്നു മുതല്‍ 25 വരെയുള്ള കണക്കുപ്രകാരം 4.47 ബില്യണ്‍ ഡോളറിന്റെ (33,600 കോടി രൂപ) ഓഹരികളാണ് വിദേശ നിക്ഷേപകർ വില്പന നടത്തിയത്. തിങ്കളാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 3,948.4 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തിയെന്നാണ് ബിഎസ്ഇയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിരക്ക് ഉയര്‍ത്താനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും സാമ്പത്തിക ഉത്തേജന നടപടികള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള നീക്കവും കുറച്ചുമാസങ്ങളായി രാജ്യത്തെ വിപണിയില്‍നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റത്തിന് കാരണമായി. യുക്രൈന്‍ - റഷ്യ സംഘര്‍ഷം തുടരുന്നതിനാലും കനത്ത ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലുള്ളത്. തിങ്കളാഴ്ച രാവിലെ രണ്ടുശതമാനത്തോളം നഷ്ടംനേരിട്ട വിപണി അവസാനം സെൻസെക്സിൽ 388 പോയിന്റ് ഉയർന്ന് 56247 ലും നിഫ്റ്റി 135 പോയിന്റ് ഉയർന്ന് 16793 ലും വ്യാപാരം അവസാനിപ്പിച്ചത്. പോയ വാരങ്ങളിൽ തുടർച്ചായി ഏഴ് ദിവസം ഇന്ത്യൻ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുക്രൈൻ - റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതും വിദേശ നിക്ഷേപകരെ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയാന്‍ പ്രേരിപ്പിച്ചപ്പോൾ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലെ തകര്‍ച്ചയില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ വന്‍തോതില്‍ നിക്ഷേപം നടത്തി. ബിഎസ്ഇയില്‍നിന്നുള്ള ലഭ്യമായ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ 3,948.4 കോടി രൂപയുടെ ഓഹരികള്‍ വിറ്റപ്പോള്‍ ആഭ്യന്തര സ്ഥാപനങ്ങള്‍ 4,142.82 കോടി രൂപയുടെ ഓഹരികളില്‍ നിക്ഷേപം നടത്തുകയുണ്ടായി.
മ്യൂച്വല്‍ ഫണ്ടുകളിലെ എസ് ഐ പി നിക്ഷേപത്തിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര നിക്ഷേപം കൂടാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്.














Comments