മെഗാ ഹിറ്റിൽ നിന്നും ഓണം ബമ്പർ ഹിറ്റിലേക്ക് തല്ലുമാല : കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Thallumala makers release collection report

അഡ്വാന്‍സ് ബുക്കിംഗ് വഴി തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതുകൊണ്ടും റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ചതുകൊണ്ടും ഓണം റിലീസുകള്‍ തീയറ്ററുകളിൽ എത്തിത്തുടങ്ങിയിട്ടും ചിത്രത്തിന് പ്രേക്ഷകരെ ലഭിക്കുന്നുണ്ട്. നാലാം വാരത്തിലേക്ക് കടന്ന ചിത്രം ഇപ്പോഴും 110 സ്ക്രീനുകളിൽ കളിക്കുന്നുണ്ട്.

പ്രേക്ഷകരെ തീയേറ്ററിലേക്ക് കൊണ്ടുവരുവാൻ സാധിക്കുന്നില്ല എന്ന സമീപകാല പരാതികൾക്ക് മലയാള സിനിമയിൽ നിന്നുണ്ടായ മറുപടികളാണ് തല്ലുമാലയും ന്നാ താൻ പോയി കേസ് കൊട് എന്നീ സിനിമകൾ.

ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം സമീപകാലത്ത് അഡ്വാന്‍സ് ബുക്കിംഗ് വഴി തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. അത് മാത്രമല്ല മികച്ച ബോക്സ് ഓഫീസ് ഓപണിംഗും ചിത്രം സ്വന്തമാക്കിയിരുന്നു.  ചിത്രത്തിൽ ഇരുപതുവയസ്സുകാരനായ മണവാളന്‍ വസിം എന്ന കഥാപാത്രമായാണ്  ടൊവിനോ എത്തുന്നത്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. 

ചിത്രം ഒരു മാസം കൊണ്ട് നേടിയ ആഗോള ഗ്രോസ് എത്രയെന്ന കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ 71.36 കോടി ആണെന്ന് നിര്‍മ്മാതാക്കളായ ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് അറിയിക്കുന്നു. ആഗോള റിലീസ് ആയിരുന്നു തല്ലുമാലയുടെ ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍ പറഞ്ഞിരുന്നത്.കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളായ യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് എന്നിവിടങ്ങളിൽ  ഓഗസ്റ്റ് 12 ന് തന്നെയാണ് ചിത്രം എത്തിയത്.  

മൂന്നാം വാരം കേരളത്തില്‍ 164 സ്ക്രീനുകള്‍ ഉണ്ടായിരുന്ന തല്ലുമാലയ്ക്ക് മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതും റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ചതും കാരണം രണ്ടും മൂന്നും വാരങ്ങളില്‍ മികച്ച നേട്ടം കൗവരിക്കാൻ സാധിച്ചു. നാലാം വാരത്തിലും 110 സ്ക്രീനുകളിൽ പ്രദർശനം തുടരുന്ന തല്ലുമാല, ഓണം റിലീസുകള്‍ എത്തിത്തുടങ്ങിയിട്ടും ചിത്രത്തിന്റെ  പ്രേക്ഷകപ്രീതിക്ക് ഒട്ടും ഇടിവ് വന്നിട്ടില്ല എന്നാണ് കാണിക്കുന്നത്.

ഇത് ചിത്രത്തിന്റെ മെഗാഹിറ്റിൽ നിന്നും ഓണം ബമ്പർ ഹിറ്റിലേക്കുള്ള പ്രയാണമായിട്ടാണ് കണക്കാക്കുന്നത്.ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

Comments

    Leave a Comment