30 വയസില്‍ താഴെയുള്ളവരും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സിപിസി സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ കോഡിംഗ് സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം.
കൊച്ചി : മെഡിക്കല്‍ കോഡിംഗ് മേഖലയിലെ തുടക്കക്കാര്‍ക്കായി ഈ മാസം പതിമൂന്നിന് രണ്ടാം ഘട്ട ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.
30 വയസില്‍ താഴെയുള്ളവരും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സിപിസി സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ കോഡിംഗ് സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം.
രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെയാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. താല്‍പ്പര്യം ഉള്ളവര്‍ വിശദമായ ബയോഡേറ്റയും, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം എറണാകുളം കലൂരിലെ ആസാദ് റോഡിലുള്ള റിന്യൂവല്‍ സെന്ററില്‍ എത്തണം.
കഴിഞ്ഞ മാസം 30-ന് കൊച്ചിയിലെ സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജോബ് ഫെയറിലൂടെ ഹൈദരാബാദിലെ ഒ.ജി.എസ് കമ്പനി കേരളത്തില്‍ നിന്നുള്ള 300-ല്‍ പരം സര്‍ട്ടിഫൈഡ് മെഡിക്കല്‍ കോഡര്‍മാര്‍ക്ക് അവസരം നല്‍കി.
ഈ പ്രാവശ്യം 500-ല്‍ പരം ഒഴിവുകളുള്ള കൊറോഹെല്‍ത്ത് കമ്പനിയുടെ കൊച്ചി/ചെന്നൈ/കോയമ്പത്തൂര്‍ ഓഫീസുകളിലേയ്ക്കായി കേരളത്തില്‍ നിന്നും 200-ല്‍ അധികം പേരെയാണ് നേരിട്ട് റിക്യൂട്ട് ചെയ്യുന്നത്.
തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഇന്‍സെന്റീവ് ഉള്‍പ്പെടെ ഇന്‍സെന്റീവുകള്‍ ഉള്‍പ്പെടെ 2.16 ലക്ഷം മുതല്‍ 3 ലക്ഷം വരെയാണ് വാഗ്ദാനം ചെയ്യുന്ന ശരാശരി ശമ്പളം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 94004 08094, 94004 02063 എന്നീ നമ്പറുകളിലോ അല്ലെങ്കില്‍ https://www.cigmahealthcare.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.
Comments