കാര്യവട്ടത്തെ ടിക്കറ്റ് നിരക്ക് വിവാദം ; ബിസിസിഐ കെസിഎയോട് റിപ്പോർട്ട് തേടി.

Ticket Price Controversy in Karyavattom ; BCCI sought report from KCA.

വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനായി കോര്‍പ്പറേഷൻ ഉയര്‍ത്തിയതും തുടര്‍ന്നുണ്ടായ കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശവും അടക്കമുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ബി സി സി ഐ വിശദീകരണം ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് നിരക്ക് വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനോട് ബി സി സി ഐ വിശദീകരണം തേടി. 

വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനായി കോര്‍പ്പറേഷൻ ഉയര്‍ത്തിയതും തുടര്‍ന്നുണ്ടായ കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശവും അടക്കമുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ബി സി സി ഐ (BCCI) വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞതവണ സ്റ്റേഡിയത്തിലെ വൈദ്യുതി കെ എസ് ഇ ബി വിഛേദിച്ചതിലും ബി സി സി ഐ റിപ്പോര്‍ട്ട് തേടിയിരുന്നു. 

എന്നാൽ വിവാദങ്ങൾ അനാവശ്യമാണെന്നും ചില ആശയക്കുഴപ്പം മാത്രമാണുണ്ടായതെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ(KCA) മറുപടി നൽകി. 

തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങൾ ലോകകപ്പ് അടക്കമുള്ള അന്താരാഷ്ട്രാ മത്സരങ്ങൾ കാര്യവട്ടത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ.

Comments

    Leave a Comment