ബിസിനസ്സ് യാത്രകൾ ഈ വർഷം ഉയർന്നിട്ടുണ്ടെന്നും ഈ പ്രവണത തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഒയോ വ്യക്തമാക്കി.
കോവിഡ് മഹാമാരി മൂലം കനത്ത തിരിച്ചടി നേരിട്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ട്രാവല്‍ ടെക് സ്ഥാപനമായ ഒയോ(OYO) ശക്തമായ മുന്നേറ്റം നടത്തുന്നു.
ബിസിനസ് നഗരങ്ങളിൽ ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ നടന്ന ബുക്കിംഗിൽ 83 ശതമാനം വർദ്ധനവാണ് ഒയോ രേഖപ്പെടുത്തിയത്.
വടക്ക്, ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ചണ്ഡീഗഢ്, പാനിപ്പത്ത് ലുധിയാന, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിലും കിഴക്ക് ലഖ്‌നൗ, പട്‌ന, കൊൽക്കത്ത, ഗുവാഹത്തി, ഭുവനേശ്വർ എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ എന്നീ നഗരങ്ങളിലും പടിഞ്ഞാറ് മുംബൈ, ഇൻഡോർ, അഹമ്മദാബാദ്, പൂനെ നഗരങ്ങളിലും ബിസിനസ്സ് വർധിച്ചതിനാൽ ഒയോ കൂടുതൽ വളർച്ച നേടിയിട്ടുണ്ട്.
കമ്പനിയുടെ ബിസിനസ് ട്രാവൽ ട്രെൻഡ്സ് റിപ്പോർട്ട് 2022 അനുസരിച്ച്, ദില്ലിയാണ് ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത ബിസിനസ്സ് നഗരം. ഹൈദരാബാദ്. ബംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നിവർ ബുക്കിംഗിൽ തൊട്ടുപിന്നാലെ മുന്നിട്ട് നിൽക്കുന്നു. ദില്ലിയുടെ 50 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഹൈദരാബാദ് ബുക്കിംഗിൽ 100 ശതമാനവും ബെംഗളൂർ 128 ശതമാനവും വളർച്ച രേഖപ്പെടുത്തി. കൊൽക്കത്തയിലും ചെന്നൈയിലും യഥാക്രമം 96 ശതമാനവും 103 ശതമാനവും വളർച്ച രേഖപ്പെടുത്തി.
ബിസിനസ്സ് യാത്രകൾ ഈ വർഷം ഉയർന്നിട്ടുണ്ടെന്നും ഈ പ്രവണത തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഒയോ വ്യക്തമാക്കി. ബിസിനസ്സ് യാത്രക്കാർക്ക് തടസ്സമില്ലാത്ത താമസ അനുഭവം ഉറപ്പാക്കുന്നതിന്, പ്രത്യേക സംവിധാനം ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു
ഈ വർഷം ജനുവരിയിൽ തന്നെ ബിസിനസ്സ് യാത്രകൾ വർധിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഇതിൽ കൂടുതൽ വർദ്ധനവുണ്ടായി. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, പരമ്പരാഗത ബിസിനസ്സ് സ്ഥാപനങ്ങൾ, കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ട്രാവൽ മാനേജ്‌മെന്റ് കമ്പനികൾ, ഫിലിം പ്രൊഡക്ഷൻ ഹൗസുകൾ എന്നിവ കോർപ്പറേറ്റ് ബുക്കിങ്ങിനും താമസത്തിനും ഒയോയ്ക്ക് പ്രാധാന്യം നൽകിയതായി കമ്പനി വെളിപ്പെടുത്തി.
Comments