ഉണ്ണി മുകുന്ദന്‍റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിതെന്ന സവിശേഷത കൂടി മാളികപ്പുറത്തിനുണ്ട്. നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2022 ലെ അവസാന റിലീസുകളില്‍ ഒന്നായി തിയറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം എന്ന ചിത്രം സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്.
ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്നര കോടി രൂപ മുതൽ മുടക്കിലെത്തിയ ചിത്രം ഇതുവരെ 50 കോടി വാരിക്കൂട്ടിയെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന വിവരം.
ഡിസംബര്‍ 30 ന് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം തന്നെ ലഭിച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കാരണം കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ആദ്യം 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കിലും രണ്ടാം വാരത്തിലേക്ക് കടന്നതോടെ 170 സ്ക്രീനുകളിലായി ചിത്രത്തിന്‍റെ പ്രദര്‍ശനം. ഇപ്പോൾ 233 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഉണ്ണി മുകുന്ദന്‍റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിതെന്ന സവിശേഷത കൂടി മാളികപ്പുറത്തിനുണ്ട്. കൂടാതെ സിനിമയുടെ റീമേക്ക്, സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് എന്നീ മേഖലകളിലൂടെ മികച്ച ബിസിനസ്സ് സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരുള്ളത്.
ജി സി സി യിൽ ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്‍ററുകളിൽ ജനുവരി 6 നും ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.
വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് ഉടൻ മറ്റ് സംസ്ഥാനങ്ങളിൽ ഉടനെ തന്നെ റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടയിരിക്കുന്നത് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ കമ്പനിയായ ഗീതാ ആർട്സാണ്. ചിത്രം ജനുവരി 26 ന് റിലീസ് ചെയ്യും.
Comments