വഞ്ചി സ്ക്വയർ.... പത്ര പ്രവർത്തകന്റെ വിരൽത്തുമ്പിൽ മൊട്ടിട്ട നോവൽ

Vanchi Square .... A novel from a journalist's finger നോവലിസ്റ്റ് രാജു പോൾ

" ജീവിക്കാൻ കൊതിയുള്ളത് കൊണ്ട് മാത്രം മരിച്ചു ജീവിക്കുന്നവരുടെ ലോകമാണ് മഠങ്ങൾ " എന്ന് ഈ നോവലിൽ പറയുന്നുണ്ട്. ആ ഇരുണ്ട ജീവിതമാണ് നോവലിസ്റ്റ് കരുതലോടെ പ്രകാശിപ്പിക്കുന്നത്.

രാജു പോൾ സർ....

മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നതിനിടയിൽ കുറച്ചു നാൾ മംഗളം പത്രത്തിന്റെ കൊച്ചി ഓഫീസിലും ജോലി നോക്കുവാനുള്ള അവസരം കിട്ടുകയുണ്ടയി. അന്ന് കൊച്ചി ഓഫിസിന്റെ ബ്യൂറോ ചീഫ് ആയിട്ടാണ് അദ്ദേഹം അവിടെ ഉണ്ടായിരുന്നത്. സ്വതവേ സൗമ്യശീലനായിരുന്നുവെങ്കിലും കർമത്തിലുള്ള അദ്ദേഹത്തിന്റെ ഊർജ്ജസ്വലത ഒന്ന് വേറെ തന്നെയായിരുന്നു.

മംഗളത്തോടു വിടപറഞ്ഞിട്ട് കുറെ ആയെങ്കിലും അവിടെത്തെ അന്തേയവാസികൾ എന്നും മനസ്സിൽ തന്നെ ഉണ്ടായിരുന്നു. ഈ അടുത്ത കാലത്താണ് അദ്ദേഹം എഴുതിയ വഞ്ചി സ്ക്വയർ എന്ന നോവലിനെ കുറിച്ച് കേൾക്കാനിടയായത്. ചെറുകഥകളും പത്രവാർത്തകളും എഴുതിത്തഴമ്പിച്ച ആ കൈവിരലുകളിൽ നിന്നും വിരിഞ്ഞ ആ കൃതിക്ക് വേണ്ടിയായി പിന്നെ അന്വേഷണം....

വഞ്ചി സ്ക്വയർ....പേര് ആദ്യമായി കേൾക്കുന്നവർക്ക് ഇതെന്തോന്ന് സാധനം എന്നൊക്കെ തോന്നിയേക്കാം. കുറച്ചെങ്കിലും പത്രവായനയും സാമൂഹിക വീക്ഷണവും ഉള്ളവരുടെയുള്ളിൽ ഈ പേര് ഒരു പക്ഷെ മായാതെ കിടക്കുന്നുണ്ടാകും. വഞ്ചി സ്ക്വയറും സിസ്റ്റർ ലൂസിയും ബിഷപ് ഫ്രാങ്കോ മുളയ്ക്കലുമൊന്നും അത്രപെട്ടെന്ന് മേനോനുഖരങ്ങളിൽ നിന്ന് മാഞ്ഞുപോകാനിടയില്ല.  കാരണം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയാവശ്യപ്പെട്ട്് സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സമരത്തിന് പിന്തുണയുമായെത്തിയതടക്കമുള്ള വിഷയങ്ങളില്‍ സന്യാസിനി സഭയുടെ നടപടി നേരിട്ട സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് പിന്തുണയുമായി ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന പേരില്‍ ഫേസ് ബൂക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ നടന്ന സമ്മേളനവും തുടർന്നുണ്ടായ കോലാഹലങ്ങളും അത്രയേറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

കന്യാസ്ത്രീ സമരത്തിൻ്റെ വേദി എന്ന നിലയിൽ പ്രസിദ്ധമായ സ്ഥലമാണ് വഞ്ചി സ്‌ക്വയർ. ആ വഞ്ചിസ്ക്വയറിൽ കറുത്ത വസ്ത്രമുടുത്ത് സമരത്തിനിരുന്ന സ്ത്രീകളുടെ കണ്ണുകളിൽ കണ്ട പകപ്പാണ് ഈ നോവലിന നിമിത്തമായതെന്ന് രാജു പോൾ സർ ഈ   നോവലിൻ്റെ ആമുഖത്തിൽ പറയുന്നതു കൂടി വായിച്ചപ്പോൾ എന്റെ ആകാംഷ ഉത്ഖണ്ടക്ക് വഴിമാറി. ഈ നോവൽ എന്ത് കോലാഹലമാണോയിനി ഉണ്ടാക്കാൻ പോകുന്നത് എന്നായിരുന്നു എന്റെ ആശങ്ക. എന്നാൽ ഫ്രാങ്കോ മുളക്കലിൻ്റെ  കേസ് വാർത്തകളിൽ നിറഞ്ഞ ആ കഥാപരിസരത്ത്, ആ മണ്ണിൽ ചവുട്ടിനിന്ന അദ്ദഹത്തിന് അത് നല്ല രീതിയിൽ എഴുതി തീർക്കാനാകുമെന്നൊരു വിശ്വാസം ഉണ്ടായിരുന്നു വായിച്ചു തുടങ്ങുമ്പോൾ. ആ വിശ്വാസത്തിന് അവസാനം വരെ കോട്ടം വന്നില്ല എന്ന രീതിയിൽ സംതൃപ്തിയും.  

 കഥയും കഥാപാത്രങ്ങൾക്കൊണ്ടും ഒരു മായിക ലോകം തന്നെ സൃഷ്ടിക്കാൻ  അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. ബ്രദർ മാളിയേക്കൽ, സിസ്റ്റർ ആഗ്നസ്, എന്തിനേറെ പറയുന്നു ഇടപ്പള്ളിയും പുണ്യാളനും, പള്ളിയിലെ നേർച്ചക്കോഴികളും വരെ വളരെ മികച്ച സൃഷ്ടികളായിരുന്നു."ജീവിക്കാൻ കൊതിയുള്ളത് കൊണ്ട് മാത്രം മരിച്ചു ജീവിക്കുന്നവരുടെ ലോകമാണ് മഠങ്ങൾ " എന്ന് ഈ നോവലിലൂടെ  പറയുന്ന നോവലിസ്റ്റ്, ആ ഇരുണ്ട  ജീവിതമാണ്  കരുതലോടെ ഈ നോവലിൽ പ്രകാശിപ്പിക്കുന്നത്.

ഒലീവ് ബുക്സ് ആണ്  ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത്.
 

Comments

    Leave a Comment