2.45 % സജീവ ഉപയോക്താക്കളെയാണ് വോഡാഫോൺ ഐഡിയ കൂട്ടിച്ചേർത്തിരിക്കുന്നത്. 4.04 ദശലക്ഷം വരിക്കാരുമായി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്തും 2.2 ദശലക്ഷം ഉപഭോക്താക്കളുമായി ഭാരതി എയർടെൽ രണ്ടാം സ്ഥാനത്തുമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (TRAI) ഏറ്റവും പുതിയ ഉപഭോക്തൃ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
ലയനത്തിന് ശേഷം ആദ്യമായി ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ് വോഡാഫോൺ ഐഡിയ (Vodafone Idea) . 2.45 % സജീവ ഉപയോക്താക്കളെയാണ് വി ഐ കൂട്ടിച്ചേർത്തിരിക്കുന്നത്. നാല് വർഷം മുൻപ് 2018 ആഗസ്ത് 31 നാണ് വോഡഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാർ ലിമിറ്റഡും ലയിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ(Reliance Jio)യ്ക്ക് മാർച്ചിൽ മാത്രം 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ തുടർച്ചയായ മൂന്നുമാസത്തെ നഷ്ടത്തിൽ നിന്നും ജിയോ കരകയറി. ഫെബ്രുവരിയിൽ മാത്രം ജിയോയ്ക്ക് 3.6 മില്യൺ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. മാർച്ചിൽ മാത്രം 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ ലഭിച്ചത് വഴി ജിയോയുടെ അകെ വരിക്കാർ 4.04 ദശലക്ഷമായി മാറി.
കഴിഞ്ഞ വർഷം നവംബറിൽ പ്രമുഖ ടെലികോം കമ്പനികളെല്ലാം 20 മുതൽ 25 ശതമാനം വരെ താരിഫ് ഉയർത്തിയിരുന്നു. താരിഫ് വർധനയെ തുടർന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കാണ് ഈ മേഖലയിലുണ്ടായത്. ഫെബ്രുവരിയിൽ വോഡഫോൺ ഐഡിയയ്ക്ക് 1.5 മില്യൺ ഉപഭോക്താക്കളെയും നഷ്ടപ്പെട്ടിരുന്നു. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയർടെൽ (Bharati Airtel) 2.2 ദശലക്ഷം ഉപഭോക്താക്കളുമായി ശക്തമായ വളർച്ച കാഴ്ചവെക്കുന്നുണ്ട്.
രാജ്യത്തെ വയൽലെസ് ടെലികോം വരിക്കാരുടെ എണ്ണം 2021 നവംബറിൽ 1167.5 ദശലക്ഷമായിരുന്നത് ഡിസംബറിൽ 1154.62 ദശലക്ഷമായി കുറഞ്ഞു. 1.10 ശതമാനത്തിന്റെ കുറവാണ് ഒരു മാസത്തിനിടെയുണ്ടായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (TRAI) ഏറ്റവും പുതിയ ഉപഭോക്തൃ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
Comments