നാഷനലൈസ്‌ഡ് ബാങ്കുകൾ, സഹകരണ മേഖല, നിധി കമ്പനികൾപോലെ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ വൈവിധ്യങ്ങളായ സ്ഥാപനങ്ങളും രാജ്യത്തിന് ആവശ്യമാണെന്നും എല്ലാം ഏകീകരിക്കാനുള്ള ശ്രമം നല്ലതല്ലായെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രമ്യ ഹരിദാസ് എം പി പറഞ്ഞു.
തൃശ്ശൂർ: സമൂഹത്തിലെ സാധാരണക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ നിധി കമ്പനികളുടെ നിയമങ്ങളിൽ ഭേദഗതികൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് നിധി കമ്പനീസ് അസോസിയേഷൻറെ അഞ്ചാമത് വാർഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു.
നാഷനലൈസ്‌ഡ് ബാങ്കുകൾ, സഹകരണ മേഖല, നിധി കമ്പനികൾപോലെ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ വൈവിധ്യങ്ങളായ സ്ഥാപനങ്ങളും രാജ്യത്തിന് ആവശ്യമാണെന്നും എല്ലാം ഏകീകരിക്കാനുള്ള ശ്രമം നല്ലതല്ലായെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രമ്യ ഹരിദാസ് എം പി പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് ഡേവിസ് എ. പാലത്തിങ്കൽ അധ്യക്ഷനായിരുന്നു.
വൈസ് പ്രസിഡൻറു മാരായ എം.വി മോഹനൻ, ഇ. എ ജോസഫ്, സെക്രട്ടറിമാരായ സലീഷ് എം എ, സുരേഷ് എം , ബിനീഷ് ജോസഫ്, ട്രഷറർ ഡോ. ജോജു എം ജെ, ജനറൽ കൺവീനർ സുബ്രഹ്മണ്യൻ പി. ബി, സോണൽ പ്രസിഡൻറുമാരായ നിതീഷ് പി. സി, അടൂർ സേതു, ജെ. ഹേമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അവാർഡ് വിതരണം, ബിസിനസ് സെക്ഷൻ, ചർച്ച ക്ലാസ് എന്നിവ നടന്നു.
സംഘടനയുടെ പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. ഡേവീസ് എ. പാലത്തുങ്കൽ (പ്രസിഡൻ്റ്) ,എം.വി. മോഹനൻ , ഇ.എ ജോസഫ് (വൈസ് പ്രസിഡൻ്റുമാർ), സലീഷ് എ.എ ( ജനറൽ സെക്രട്ടറി), സുരേഷ് എം, ബിനീഷ് ജോസഫ്, സുബ്രഹ്മണ്യൻ പി. വി, ഗോപൻ സി. നായർ (സെക്രട്ടറിമാർ), ഡോ. ജോജു എം. ജെ (ട്രഷറർ), നിതീഷ് പി. സി, അടൂർ സേതു, ജെ. ഹേമചന്ദ്രൻ നായർ (സോണൽ പ്രസിഡൻ്റുമാർ) , ജിമ്മി ജോർജ് ( കോഡിനേറ്റർ).
Comments