സ്വർണ വില 10 ഗ്രാമിന് 48,350 രൂപയും, വെള്ളി കിലോഗ്രാമിന് 61,400 രൂപയിലുമാണ് ഇന്ന് വിൽപന നടക്കുന്നത്. വിവാഹ ഉത്സവ സീസൺ ഈ വർഷം ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി 900 ടണ്ണിലേക്ക് ഉയർത്താൻ സഹായിച്ചേക്കും എന്നാണ് കണക്കാക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് ഇന്ത്യയിൽ വിവാഹ ഉത്സവ സീസണുകളുടെ തിരക്കു കൂടുകയാണ് . നവംബർ പകുതി മുതൽ ഏകദേശം 25 ലക്ഷം ചടങ്ങുകൾ നടന്നതായി കണക്കുകൾ പറയുന്നു. ഏകദേശം രണ്ട് വർഷമായി ഡിമാൻഡ് ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ജ്വല്ലറികൾക്ക് വലിയ ഉന്മേഷമാണ് പകർന്നു നൽകുന്നത്.
അതെ സമയം 10 ഗ്രാം സ്വർണത്തിന്റെ വില വെള്ളിയാഴ്ച 440 രൂപ കൂടി. 24 കാരറ്റിന് 48,350 രൂപയിലും 22 കാരറ്റിന് 47,350 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയുടെ വില ഇന്നലെ മുതൽ 500 രൂപ വർധിച്ച് ഇന്ന് രാവിലെ 61,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ, മേക്കിംഗ് ചാർജുകൾ എന്നിവ കാരണം രാജ്യത്തുടനീളം സ്വർണ്ണത്തിന്റെ വില വ്യത്യാസപ്പെടുന്നതാണ്
വിവാഹ ഫെസ്റ്റിവൽ സീസൺ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഈ വർഷം, ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 900 ടണ്ണിലേക്ക് എത്തിക്കാൻ സഹായിച്ചേക്കാമെന്ന് മെറ്റൽസ് ഫോക്കസ് പറയുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇത് ഏകദേശം 350 ടൺ ആയിരുന്നു.
കുറഞ്ഞ വിലയും ഡിമാൻഡ് വർധിച്ചതും വിൽപ്പന വർധിപ്പിക്കാൻ സഹായിച്ചു. ഈ വർഷം ഞങ്ങൾ ഒരുപാട് വിവാഹങ്ങൾമുന്നിൽ കാണുന്നുണ്ട്. ചില കണക്കുകൾ പ്രകാരം ഞങ്ങൾക്ക് റെക്കോർഡ് സംഖ്യയുണ്ടാകുമെന്ന് സൂചിപ്പിക്കുന്നതായി മെറ്റൽസ് ഫോക്കസിന്റെ കൺസൾട്ടന്റായ ചിരാഗ് ഷേത്ത് പറഞ്ഞു.ഉപഭോക്തൃ ആത്മവിശ്വാസം വീണ്ടെടുത്തതും കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് സ്വർണ വിലയിൽ ഇടിവുണ്ടായതും ഡിമാൻഡ് വർധിപ്പിക്കാൻ കാരണമായി കണക്കാക്കുന്നു.
Comments