ഷവോമിയുടെ പുതിയ സ്മാർട്ട്ഫോൺ റെഡ്മി നോട്ട് 11 വിപണിയിൽ

Xiaomi launches Redmi Note 11 smartphone

ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ കൂടി ചൈന വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 11 ,ഷവോമി റെഡ്മി നോട്ട് 11 പ്രൊ കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

ഷവോമിയുടെ മൂന്നു പുതിയ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ അവതരിപ്പിച്ചു. ഷവോമിയുടെ റെഡ്മി നോട്ട് 11 സീരിസ്സ് എന്ന ഫോണുകളാണ് എത്തിയിരിക്കുന്നത്

ഷവോമിയുടെ റെഡ്മി നോട്ട് 11 ,ഷവോമി റെഡ്മി നോട്ട് 11 പ്രൊ കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മൂന്ന് 5ജി പ്രോസ്സസറുകളിൽ പുറത്തിറക്കിയിരിക്കുന്ന  സ്മാർട്ട് ഫോണുകളാണ് 

6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിൽ വിപണിയിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത്.8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

50 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട്.
 5,000mAh ന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്ന  5ജി ഫോണുകൾക്ക് 1,199 ചൈനീസ് യുവാൻ ആണ് പ്രാരംഭവില.ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 14000 രൂപയ്ക്ക് അടുത്തുവരും ഇത്.

Comments

    Leave a Comment