ന്യൂ സൗത്ത് വെയില്‍സ് ആസൂത്രണ വകുപ്പിലെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഗവണ്‍മെന്റ് ആര്‍ക്കിടെക്റ്റുമായ ഡോ. പ്രൊഫ.എ.എം ക്രിസ് ജോണ്‍സണ്‍, ആര്‍ക്കിടെക്ട് മേഖലയിലെ 14 പുസ്തകങ്ങളുടെ രചയ്താവ് കൂടിയാണ്. പത്ത് വര്‍ഷമായി സെന്‍ട്രല്‍ സിഡ്നി ആസൂത്രണ സമിതിയിലും, ന്യൂ സൗത്ത് വെയില്‍സ് ഹെറിറ്റേജ് കൗണ്‍സിലിലും അംഗമായി പ്രവര്‍ത്തിച്ച് വരുന്ന അദ്ദേഹം കോവിഡ്മൂലം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര യാത്രാവിലക്ക് നീങ്ങുന്ന മുറയ്ക്ക് ആസാദിയില്‍ ചുമതലയേല്‍ക്കും.
കൊച്ചി : ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന വാസ്തുവിദഗ്ദന്‍ ഡോ. പ്രൊഫ.എ.എം ക്രിസ് ജോണ്‍സണ്‍ വൈറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സില്‍ (ആസാദി) റസിഡന്റ് പ്രൊഫസറാകും. കോവിഡ്മൂലം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര യാത്രാവിലക്ക് നീങ്ങുന്ന മുറയ്ക്ക് ഡോ.ക്രിസ് ജോണ്‍സണ്‍ ആസാദിയില്‍ ചുമതലയേല്‍ക്കും.
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഒരാള്‍ റസിഡന്റ് പ്രൊഫസറാകുന്ന രാജ്യത്തെ ഏക ആര്‍ക്കിടെക്ച്ചര്‍ കോളേജാണ് ആസാദിയെന്ന് ചെയര്‍മാന്‍ ആര്‍ക്കിടെക്ട് പ്രൊഫ. ബി.ആര്‍ അജിത്ത് പറഞ്ഞു.എം.ജി യൂണിവേഴ്‌സിറ്റിയുടെ ആര്‍ക്കിടെക്ച്ചര്‍ ബിരുദ കോഴ്‌സിന്റെ ഒന്നും, ആറും റാങ്കുകള്‍ ആസാദിയിലെ കുട്ടികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
Comments