ജനുവരി മുതൽ വാഹന വില കൂടും

Vehicle prices will go up from January

2022 ജനുവരിയിൽ ഓരോ മോഡലുകൾക്കും വ്യത്യസ്തമായ വിലവർധനവാണ് മാരുതി ആസൂത്രണം ചെയ്തിരിക്കുന്നതെങ്കിൽ തിരഞ്ഞെടുത്ത മോഡലുകളിൽ 2% വരെ വർദ്ധനവ് ഉണ്ടാകുമെന്ന് മെഴ്‌സിഡസ് - ബെൻസ് അറിയിച്ചു.ഇതിനു ചുവടുപിടിച്ച് ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, റെനോ തുടങ്ങിയ വാഹന നിർമ്മാതാക്കളും വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ആലോചിക്കുകയാണ്.

രാജ്യത്തെ വാഹന വിപണി വില പുനർനിർണയത്തിനൊരുങ്ങായാണ്. 2022 ജനുവരി മുതൽ രാജ്യത്തെ എല്ലാ പ്രമുഖ വാഹന നിർമാതാക്കളും  വിലവർധനവിന് തയ്യാറായിക്കഴിഞ്ഞു. ചിലർ എപ്പോൾ തന്നെ വിലവർധന വിവരം പ്രഖ്യാപിച്ചു കഴിഞ്ഞു.

മാരുതി സുസുക്കി, ഔഡി, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ വാഹന നിർമാതാക്കൾ അടുത്ത മാസം മുതൽ വാഹന വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനു പിന്നാലെ ഹോണ്ട, ടാറ്റ മോട്ടോഴ്‌സ്, റെനോ തുടങ്ങിയ കാർ നിർമ്മാതാക്കൾ അടുത്ത വർഷം ജനുവരി മുതൽ വാഹന വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. സ്റ്റീൽ, അലുമിനിയം, ചെമ്പ്, പ്ലാസ്റ്റിക്, മറ്റ് ലോഹങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ ഗണ്യമായി വർദ്ധിച്ചതാണ് ഈ വില വര്‍ദ്ധനയ്ക്ക് കാരണമായികമ്പനികള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് പിടിഐയെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി  ആസൂത്രണം ചെയ്‍തിരിക്കുന്ന വില വർദ്ധന പ്രകാരം 2022 ജനുവരി മുതൽ വ്യത്യസ്‍ത മോഡലുകൾക്ക് അനുസരിച്ച് വില വർദ്ധനവ് വ്യത്യാസപ്പെടും.തിരഞ്ഞെടുത്ത മോഡലുകളിൽ രണ്ട് ശതമാനം വരെ വർദ്ധനവ്, ഫീച്ചർ മെച്ചപ്പെടുത്തലും ഇൻപുട്ട് ചെലവും കാരണം  ഉണ്ടാകുമെന്ന് മെഴ്‌സിഡസ് ബെൻസ് അറിയിച്ചു. ഔഡി അതിന്റെ മുഴുവൻ മോഡൽ ശ്രേണിയിലും, വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തന ചെലവും കാരണം  മൂന്നു ശതമാനം വരെ വില വർദ്ധിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്.  

ചരക്കുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് ഇൻപുട്ട് ചെലവുകളുടെയും വിലകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും,  ഈ ചെലവ് വർദ്ധന ഭാഗികമായെങ്കിലും നികത്താൻ ഉചിതമായ വില വർദ്ധനവ് ഹ്രസ്വകാലത്തേക്കെങ്കിലും അനിവാര്യമാണെന്ന് തോന്നുന്നതായി ടാറ്റയുടെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. 

ചരക്ക് വിലയിലെ വർദ്ധനവ് ഇൻപുട്ട് ചെലവിനെ ഗുരുതരമായി ബാധിക്കുമെന്നും ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയിൽ വില വർദ്ധന പരിഗണിക്കുന്നുണ്ടെന്നും ഹോണ്ട കാർസ് ഇന്ത്യയുടെ വക്താവ് പിടിഐയോട് പറഞ്ഞു.

ജനുവരി മുതൽ വാഹന ശ്രേണിയിലുടനീളം "ഗണ്യമായ" വില വർദ്ധനവ് പ്രതീക്ഷിക്കുന്നതായി റെനോ പറഞ്ഞു.

Comments

    Leave a Comment