സൗജന്യമായി ആധാർ കാർഡ് പുതുക്കുവാനുള്ള സമയപരിധി നീട്ടി

Deadline extended for free Aadhaar card renewal

ആധാർ കാർഡ് പത്ത് വർഷം മുമ്പ് എടുത്തവർക്കും, വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ സൗജന്യമായി ആധാർ കാർഡ് പുതുക്കാവുന്നതാണ്.

ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നായ ആധാർ കാർഡ് എടുത്ത് പത്ത് വർഷം ആയവർക്കും എന്തെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ സൗജന്യമായി ആധാർ കാർഡ് പുതുക്കാവുന്നതാണ്.

മാർച്ച് 14 വരെ ആയിരുന്നു സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നേരത്തെ നൽകിയിരുന്നത്. ഇപ്പോൾ സൗജന്യ ഓൺലൈൻ ഡോക്യുമെൻ്റ് അപ്‌ലോഡ് സൗകര്യം യുഐഡിഎഐ 2024 ജൂൺ 14 വരെ നീട്ടിയിട്ടുണ്ട്. പുതുക്കിയ വിവരങ്ങളുടെ തെളിവായി ആവശ്യമായ രേഖകൾ വ്യക്തികൾ സമർപ്പിക്കേണ്ടതുണ്ട്.

യുഐഡിഎഐ പോർട്ടൽ വഴിയും ആധാർ എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിച്ചും ഇത് ഓൺലൈനായി ചെയ്യാവുന്നതാണ്.  

പേര്, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ലിംഗഭേദം, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾക്ക് പുറമെ, ആളുകൾക്ക് അവരുടെ നിലവിലുള്ള കാർഡുമായി പുതിയ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക്‌സ്  വിവരങ്ങളും ലിങ്ക് ചെയ്യാൻ കഴിയുന്നതാണ്.

പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ  അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്. 

ഓൺലൈൻ വഴി പുതുക്കാന്‍ നിങ്ങൾ ചെയ്യേണ്ടത്

https://myaadhaar.uidai.gov.in/ ലോഗിൻ ചെയ്യുക

'ഡോക്യുമെന്റ് അപ്ഡേറ്റ്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണാന്‍ കഴിയും

വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.

സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക

Comments

    Leave a Comment