റിപ്പോ നിരക്ക് വർധന താൽക്കാലികമായി നിർത്തി എം പി സി

MPC suspends Repo Rate hike

നിരക്ക് വർധനവ് താൽക്കാലികമായിയെങ്കിലും നിർത്തുമ്പോൾ വലിയ ആശ്വാസമാണ് രാജ്യത്തെ വായ്പർക്ക് നൽകുന്നത്. കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്.

ന്യൂഡൽഹി : റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. 

നിരക്ക് വർധനവ് താൽക്കാലികമായിയെങ്കിലും നിർത്തുമ്പോൾ വലിയ ആശ്വാസമാണ് രാജ്യത്തെ വായ്പർക്ക് നൽകുന്നത്. മുൻകാല നിരക്ക് വർദ്ധനയുടെ നടപടി ഇപ്പോൾ വിലയിരുത്തേണ്ടതുണ്ടെന്നും ഗവർണർ  പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിന്ന എം പി സി യോഗത്തിന് ശേഷമാണ് ഈ തീരുമാനം. 

കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്.  2022 ജൂൺ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മൂന്ന് മീറ്റിംഗുകളിൽ 50 ബിപിഎസ് വീതവും, 2022 ഡിസംബറിൽ, 35 ബിപിഎസ് വർദ്ധനവും 2023 ഫെബ്രുവരിയിൽ  25 ബേസിസ് പോയിന്റും  ആർ ബി ഐ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയർന്നു. 

പണപ്പെരുപ്പമായിരുന്നു നിരക്ക് ഉയർത്താനുള്ള പ്രധാന കാരണമായി ഉയർത്തിക്കാട്ടിയിരുന്നത്. ആഗോള തലത്തിൽ മറ്റ് സെൻട്രൽ ബാങ്കുകൾക്ക് അനുസൃതമായി, കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ആർബിഐക്ക് നിരക്ക് വർധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്.  2024 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും  ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.  

Comments

    Leave a Comment