എൽ ഐ സി ഐ പി ഒ : സബ്സ്ക്രിപ്ഷൻ അവസാനിച്ചു.

LIC IPO : Subscription Finished image source : india.com

2.94 മടങ്ങ് സബ്സ്ക്രിപ്ഷനുമായി എൽ ഐ സി ഐ പി ഒ ക്ക് നിക്ഷേപകരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പോളിസി ഹോൾഡർമാർക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ സബ്സ്ക്രിപ്ഷൻ 6.06 മടങ്ങ് സബ്‌സ്‌ക്രൈബു ചെയ്‌തപ്പോൾ ജീവനക്കാർക്ക് അനുവദിച്ച ക്വാട്ടയുടെ 4.36 മടങ്ങും റീട്ടെയിൽ നിക്ഷേപകർ 1.97 മടങ്ങും സബ്സ്ക്രൈബ് ചെയ്തു. ഓഹരികൾ മെയ് 17ന് ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത.


നിക്ഷേപകരിൽ നിന്ന് ലഭിച്ച വളരെ മികച്ച പ്രതികരണത്തോടെ 
 ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (Life Insurance Corporation of India -LIC)യുടെ പ്രാരംഭ ഓഹരി വില്പന (Initial public offering  -IPO) അവസാനിച്ചു. 21,000 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ എൽഐസിയുടെ (LIC) 3.5 ശതമാനം ഓഹരികളാണ് സർക്കാർ വിപണിയിലെത്തിച്ചത്. ഐപിഒ അവസാനിക്കുമ്പോൾ 2.94 മടങ്ങ് സബ്സ്ക്രിപ്ഷൻ (subscription) നടന്നു കഴിഞ്ഞു.

221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് അവസാനിച്ചത്.  ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിരുന്നു. പോളിസി ഹോൾഡർമാർക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ സബ്സ്ക്രിപ്ഷൻ  6.06 മടങ്ങ് സബ്‌സ്‌ക്രൈബു ചെയ്‌തപ്പോൾ  ജീവനക്കാർക്ക് അനുവദിച്ച ക്വാട്ടയുടെ 4.36 മടങ്ങും റീട്ടെയിൽ നിക്ഷേപകർ 1.97 മടങ്ങും സബ്സ്ക്രൈബ് ചെയ്തു. എൽഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്  എങ്കിലും പോളിസി ഉടമകൾക്ക് 60 രൂപ കിഴിവും    റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും എൽഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഓഫർ ഫോർ സെയിൽ (OFS) വഴിയായിരിക്കും  22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വിൽപ്പന. മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിച്ചിരുന്നു. സമാഹരിച്ച തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ നിന്നാണ് എന്നതും ശ്രദ്ധേയമാണ്.

ഓഹരികൾ മെയ് 17ന് ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത കണക്കാക്കപ്പെടുന്നത്. നിരീക്ഷകരുടെ അഭിപ്രായത്തിൽ ഏകദേശം 985  രൂപയാണ് എൽഐസി ഐപിഒ ജിഎംപി. ഐപിഒ പ്രൈസ് ബാൻഡിൽ നിന്ന് ഏകദേശം 3 ശതമാനം കൂടുതലാണ് ഇത്. എൽഐസിയുടെ ഐപിഒ ഇതുവരെയുള്ള ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആണ്.

Comments

    Leave a Comment