വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയാക്കണം; ബസുടമകൾ : വിദ്യാർഥി സംഘടനകളുമായി ചർച്ച ; ​ഗതാ​ഗത മന്ത്രി

Students' concession should be six rupees; Bus owners: discussions with student organizations; Trans ഇമേജ് സോഴ്സ് : ഡെക്കാൻ ക്രോണിക്കിൾ

ബസുടമകളുടെ പ്രധാന ആവശ്യമായ വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്ന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്.മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ന‌ൽകിയിട്ടുള്ളത്.

വിദ്യാർഥി സംഘടനകളുമായി ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട്  ചർച്ച നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു.

ബസ് ചാർജ് കൂട്ടുവാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം , കൺസഷൻ നിരക്ക് കൂട്ടണമോ എന്നീ കാര്യങ്ങളിൽ അടക്കം ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥി സംഘടനകളുമായും ചർച്ച നടത്താൻ ഗതാ​ഗത മന്ത്രിയുടെ തീരുമാനം.

ബസ് മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 12 രൂപ ആക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നുമാണ് ഉടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ബസ് മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപ ആക്കാമെന്നും വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്.

മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ന‌ൽകിയിട്ടുള്ളത്

Comments

    Leave a Comment