യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുള്ളവരാണോ നിങ്ങൾ ? പരിഹാരവുമായി ആപ്പിൾ.

Apple's new feature to Reduce Motion Sickness

നിങ്ങൾ ഒരു ദീർഘദൂര യാത്രികനോ, ദൈനംദിന യാത്രികനോ അല്ലെങ്കിൽ യാത്രാ സമയം പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരാളോ ആകട്ടെ, ഈ പുതിയ ഫീച്ചർ വലിയ മാറ്റമുണ്ടാക്കും.

യാത്ര ചെയ്യുമ്പോൾ പലർക്കും ഛർദ്ദിക്കാൻ തോന്നാറുണ്ട്. ഈ ബുദ്ധിമുട്ട് കാരണം ദീർഘ ദൂര യാത്രകൾ ഒഴിവാക്കുന്ന പലരും നമ്മുടെ ഇടയിൽ തന്ന ധാരാളമുണ്ട്. മോഷൻ സിക്ക്നെസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രവണത കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള സന്തോഷവാർത്ത നൽകുന്നത് ആപ്പിളാണ്. 

ആപ്പിൾ ഐഫോണുകൾക്കും ഐപാഡുകൾക്കുമായി അവതരിപ്പിച്ചിരിക്കുന്ന ഒരു പുതിയ ഫീച്ചർ ആണ് വെഹിക്കിൾ മോഷൻ ക്യൂസ്. നിങ്ങൾ ഒരു ദീർഘദൂര യാത്രികനോ, ദൈനംദിന യാത്രികനോ അല്ലെങ്കിൽ യാത്രാ സമയം പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരാളോ ആകട്ടെ, ഈ പുതിയ ഫീച്ചർ  വലിയ മാറ്റമുണ്ടാക്കും.

നിങ്ങൾ കാണുന്നതും  ശരീരത്തിന് അനുഭവപ്പെടുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് മോഷൻ സിക്ക്നെസിന് കാരണമാകുന്നത്. 
മോഷൻ സിക്ക്നസിനെ കൺട്രോൾ ചെയ്യാൻ ഫീച്ചർ ഉപഭോക്താക്കളെ സ​ഹായിക്കും. 

ഉദാഹരത്തിന്, നിങ്ങൾ ഒരു വാഹനത്തിൽ സഞ്ചരിക്കുമ്പോൾ, ശരീരത്തിന് ചലനം അനുഭവപ്പെടുന്നു. എന്നാൽ ആ ചലനങ്ങളുമായി പൊരുത്തപ്പെടാത്ത സ്ക്രീനിലേക്കോ മറ്റെന്തിലേക്കുമൊ നിങ്ങൾ  നോക്കുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുകായും ഇത് മോഷൻ സിക്ക്നെസിലേക്ക് നയിക്കുകായും ചെയ്യുന്നു. ഈ പ്രശ്നം പലരെയും അവരവരുടെ ഡിവൈസുകൾ ഉപയോ​ഗിക്കുന്നതിൽ നിന്നു വരെ പിന്തിരിപ്പിക്കും. 

ഈ  പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആപ്പിളിൻ്റെ പുതിയ വെഹിക്കിൾ മോഷൻ ക്യൂസ് ഫീച്ചർ, വാഹനത്തിൻ്റെ ചലനവുമായി സമന്വയിപ്പിച്ച് നീങ്ങുന്ന സ്‌ക്രീനിൻ്റെ അരികുകളിൽ കാണുന്ന ആനിമേറ്റഡ് ഡോട്ടുകൾ നിങ്ങളുടെ മസ്തിഷ്കത്തിന് അനുഭവപ്പെടുന്ന ചലനത്തെ നിങ്ങളുടെ കണ്ണുകൾ കാണുന്നതുമായി പൊരുത്തപ്പെടുത്താൻ സഹായിക്കുകയും അത് വഴി മോഷൻ സിക്ക്നെസ് ബാലൻസ് ചെയ്യാൻ ഒരാളെ പ്രാപ്തനാക്കുകയും ചെയ്യുന്നു. ‌

ആപ്പിളിൻ്റെ വെഹിക്കിൾ മോഷൻ ക്യൂസിൻ്റെ ഫീച്ചറിന് മികച്ച പ്രതികരണമാണെന്നാണ് റിപ്പോർട്ടുകൾ വിശേഷിപ്പിക്കുന്നത്. 
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങൾ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നതിനുമുള്ള ആപ്പിളിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. 

Comments

    Leave a Comment