വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയുമായി കുസാറ്റ് ; ഇത് എസ് എഫ് ഐ (SFI) യുടെ നേട്ടം.

Menstrual leave for female students in Cusat ; Achievement of SFI.

എസ് എഫ് ഐ (SFI) നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്‍റെ ഇടപെടലിലാണ് പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി നൽകാൻ സർവ്വകലാശാല അനുമതിയായത്.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (CUSAT) ഈ സെമസ്റ്റർ മുതൽ ആർത്തവ അവധി നടപ്പിലാക്കുകയാണ്.

എസ് എഫ് ഐ (SFI) നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്‍റെ ഇടപെടലിലാണ് പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി നൽകാൻ സർവ്വകലാശാല  അനുമതിയായത്.

സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണമെങ്കിൽ ഇനി മുതൽ  കുസാറ്റിലെ പെൺകുട്ടികൾക്ക് 73 ശതമാനം ഹാജർ മതിയെന്ന ഒരു നിർണായക തീരുമാനം എത്തിയിരിക്കുകയാണ്. 

"ഒരു വർഷമായിട്ട് മനസ്സിലുണ്ടായിരുന്ന ആ​ഗ്രഹമാണ്. പീരിഡ്സ് സമയങ്ങളിൽ എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മൾ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരു വർ‌ഷമായി ഇതിനെക്കുറിച്ച് മനസ്സിലുണ്ടായിരുന്നു." ചെയർപേഴ്സൺ നമിത ജോർജ്ജ് പറഞ്ഞു.

കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സർവ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാംപസുകളിലും ഈ  അവധി വിദ്യാർത്ഥിനികൾക്ക് ഇനി മുതൽ ലഭ്യമാകും. എസ് എഫ് ഐ (SFI) നേതൃത്വം നൽകുന്ന കുസാറ്റിലെ ചെയർപേഴ്സണും ജനറൽ സെക്രട്ടറിയും വനിതകളാണ് 

Comments

    Leave a Comment