കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2021 ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചപ്പോൾ ഒമ്പത് പേർ 100 ശതമാനം മാർക്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള നാല് പേർ, ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് പേർ, ഹരിയാന, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് ടോപ് സ്‌കോറർമാർ. എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് മികച്ച നേട്ടം കൈവരിച്ചവരിൽ ഭൂരിഭാഗവും.....
CAT 2021: പരീക്ഷ ഫലം പ്രഖ്യാപിച്ചു

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2021 ഫലം പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഔദ്യോഗിക വെബ്‌സൈറ്റിലാണ് (https://iimcat.ac.in) ഫലം പ്രഖ്യാപിച്ചത്.
100 ശതമാനം മാർക്ക് ഒമ്പത് പേർ നേടിയതായി ക്യാറ്റ് കൺവീനർ പ്രൊഫ.എം.പി.റാം മോഹൻ പറഞ്ഞു. ഇവരിൽ 7 പേരും എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് എന്ന സവിശേഷതയും ഇത്തവണയുണ്ട്. മുഴുവൻ മാർക്കും നേടിയ ഒമ്പത് പേരിൽ നാല് പേർ മഹാരാഷ്ട്രയിൽ നിന്നും രണ്ട് പേർ ഉത്തർപ്രദേശിൽ നിന്നും, ഹരിയാന, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണുള്ളത്. 99.99 ശതമാനം മാർക്ക് നേടിയ 19 വിദ്യാർത്ഥികളിൽ 16 പേരും എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്.
ഇന്ത്യയിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ ഐഐഎമ്മുകളുടെ (IIM) ബിരുദാനന്തര ബിരുദ, ഫെല്ലോ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കാട് മാർക്കുകൾ അടിസ്ഥാമാക്കിയാണ് നൽകുന്നത്. CAT 2021 സ്കോറുകളെ അടിസ്ഥാനമാക്കിയുള്ള, തുടർ പ്രവേശന പ്രക്രിയകൾക്കായി ഐ ഐ എം (IIM)കൾ അവരുടെ ഷോർട്ട്‌ലിസ്റ്റുകൾ ഉടനെ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.എംബിഎ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കും CAT സ്കോറുകൾ ഉപയോഗിക്കാവുന്നതാണ്.
CAT - 2021 സ്കോർ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം ?
1 . ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിക്കുക
2 . CAT - 2021 സ്കോർ കാർഡ് ഡൗൺലോഡ് എന്ന സ്ഥലത്തു പാസ്
വേർഡ്, യൂസർ ഐഡി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
3 . പാസ് വേർഡ്, യൂസർ ഐഡി എന്നിവ മറന്നുപോയാൽ ഇ-മെയിൽ
വഴി അവ കണ്ടെത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
Comments