അതിവേഗ ചാർജിംഗ് സംവിധാനമുള്ള ഇലക്ട്രിക് സൂപ്പർ ബൈക്കും, സ്‌കൂട്ടറും ഹെഡിൽ ഉച്ചകൊടിയിലെ താരമായി

Electric super bike and Scooter with fast charging system became the star of the summit കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷന്ൻ നിർമ്മിച്ച അതിവേഗ ചാർജിംഗ് സംവിധാനമുള്ള ആദ്യ സൂപ്പർ ബൈക്ക് അഡ്വ. മാത്യു ജോണിന് കൈമാറിക്കൊണ്ടു സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ എ എസ്കൊമേഴ്‌സ്യൽ ലോഞ്ച് നിവ്വഹിക്കുന്നു. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, കമ്പനി എംഡി ബിജു വർഗീസ് എന്നിവർ സമീപം.

ആദ്യ ബൈക്ക് മേളയിൽ വച്ച് ഉടമക്കു കൈമാറി. സംസ്ഥാന ട്രാൻസ്‌പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസ് ആദ്യ സൂപ്പർ ബൈക്ക് എറണാകുളം സ്വദേശിയായ അഡ്വ. മാത്യു ജോണിന് കൈമാറിക്കൊണ്ടു കൊമേർഷ്യൽ ലോഞ്ച് നിര്‍വ്വഹിച്ചു.

തിരുവനന്തപുരം: കോവളം അടിമലത്തുറ ബീച്ചിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിൽ  കൊച്ചിയിലെ ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്‌സ് കോർപ്പറേഷൻ നിർമ്മിച്ച 5  മുതൽ 15 മിനിറ്റിനുള്ളിൽ അതിവേഗ ചാർജിംഗ് സംവിധാനമുള്ള കേരളത്തിൻറെ സ്വന്തം ലാൻഡി ഇ ഹോഴ്‌സ്  ഇലക്ട്രിക് സൂപ്പർ ബൈക്കും ലാൻഡി ഈഗിൾ ജെറ്റ് സൂപ്പർ സികൂട്ടറും പ്രദർശന നഗരിയിലെത്തിയ പ്രമുഖരുടെയും മറ്റ്  ആയിരകണക്കിന് ജനങ്ങളുടെയും ഇഷ്ടതാരമായി.

സംസ്ഥാന ട്രാൻസ്‌പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസ്  ആദ്യ സൂപ്പർ ബൈക്ക് എറണാകുളം സ്വദേശിയായ അഡ്വ. മാത്യു ജോണിന് കൈമാറിക്കൊണ്ടു കൊമേർഷ്യൽ ലോഞ്ച് നിര്‍വ്വഹിച്ചു. വരും നാളുകളിൽ ഇരുചക്ര വാഹന വിപണിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ ന്യുതന വാഹനം ഉപഭോക്താക്കൾ ഇരുകയ്യും നീട്ടി സ്വികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജു പ്രഭാകർ അഭിപ്രായപ്പെട്ടു. 

കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്സ് കോർപ്പറേഷൻ എംഡി ബിജു വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹീതരായിരുന്നു. ഹഡിൽ ഉച്ചകോടിയിൽ എത്തിയ  മന്ത്രിമാരുൾപ്പടെയുള്ള പ്രമുഖർ 
കേരളത്തിൻറെ ഈ സ്വന്തം വാഹനത്തെ വളരെ അത്ഭുതത്തോടെയും പ്രതിക്ഷയോടെയുമാണ് നോക്കികണ്ടതും വിലയിരുത്തിയതും.  

മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറെ പ്രത്യേകതളുള്ള അഞ്ചാം തലമുറ എൽ ടി ഒ പവ്വർ ബാങ്ക് ഉപയോഗിക്കുന്ന  ബൈക്കുകളാണ് ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്‌സ് കോർപ്പറേഷൻ അവതരിപ്പിക്കുന്ന ലാൻഡി ഇ ഹോഴ്‌ സിൻറെ ഇലക്ട്രിക് സൂപ്പർ ബൈക്കും സ്‌കൂട്ടറും. അഞ്ചു മുതൽ 10 മിനിറ്റ് കൊണ്ട് ഫ്‌ളാഷ് ചാർജിംഗ് സംവിധാനത്തിലൂടെ പൂർണ്ണമായും ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ  വീടുകളിൽ നിന്നും 16 എ എം പി പവ്വർ ലഭ്യമായ എവിടെ നിന്നും ഒരു മണിക്കൂർ കൊണ്ട്  റീചാർജ് ചെയ്യാൻ സാധിക്കുമെന്നതും ഈ സൂപ്പർ ബൈക്കുകളെ മികവുറ്റതാക്കുന്നു. 

പ്രത്യേകതരം ലിഥിയം കെമിസ്ട്രിയിൽ ( 5th Generation Lithium Titanate Oxi Nano )  പ്രവർത്തിക്കുന്ന ബാറ്ററി പാക്ക്   ഉപയോഗിക്കുന്നതിനാൽ ഈ ബാറ്ററികൾക്ക് വാഹനത്തിനേക്കാളുപരി ലൈഫ് ലഭിക്കുന്നു. നിലവിലെ ഇ വി വാഹനങ്ങളുമായി താരതമ്മ്യം ചെയ്യുമ്പോൾ ഇതിൻറെ  ബാറ്ററി പാക്കുകൾ ഇടക്കിടെ മാറേണ്ട ആവശ്യമില്ല. ചാർജ് ചെയ്യുമ്പോഴും ഡിസ് ചാർജ് ചെയ്യുമ്പോഴും യാതൊരു തരത്തിലുള്ള താപം ഉല്പാദിപ്പിക്കാൻ സാധ്യതയില്ലാത്ത തരത്തിലുള്ള നിർമ്മാണ ശൈലിയാണ് ഇത്തരം ബാറ്ററി പാക്കുകൾക്ക് ഉള്ളതിനാൽ അപ്രതീക്ഷിത തീപിടുത്തത്തിന് സാധ്യതയുമില്ലായെന്ന് കമ്പനി ഉറപ്പ് നൽകുന്നു.

ലാൻഡി ഈഗിൾ ജെറ്റ് സൂപ്പർ ബൈക്കുകളെ കൂടാതെ അതിവേഗ ചാർജിംഗ് സംവിധാനത്തോടെ തന്നെ ലാൻഡി ഈഗിൾ ജെറ്റ് എന്ന ഇലട്രിക് സൂപ്പർ സ്‌കൂട്ടറുകളും ഇതോടൊപ്പം കമ്പനി നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഇലക്ട്രിക് വാഹന നിർമ്മാണ അംഗീകാരം ലഭിച്ചിട്ടുള്ള ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്‌സ്  കോർപ്പറേഷൻറെ എല്ലാ വാഹനങ്ങള്‍ക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാൽ സർക്കാരിൻറെ വാഹന രജിസ്‌ട്രെഷൻ പോർട്ടലിൽ ( Vahan online Portal ) ലിസ്റ്റ് ചെയ്യപ്പെട്ടീട്ടുള്ളതാകുന്നു. മറ്റ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് നാലു മുതൽ എട്ടു മണിക്കൂറുകൾവരെ സമയം ആവശ്യമുണ്ടെന്നതും കുറഞ്ഞ ബാറ്ററി ലൈഫും ഈ മേഖലയിലുള്ള ഉപഭോക്താക്കൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉളവാക്കുന്ന പോരായ്മകളായി തുടരുകയായിരുന്നു.

നിലവിൽ ഇ വി ഇന്‍ഡസ്ട്രി അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം എന്ന നിലയിൽ ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷൻ നിരത്തിലിറക്കുന്ന ലാൻഡി ഇ ഹോഴ്സ് ഇലക്ട്രിക് സൂപ്പർ ബൈക്കുകളും ലാൻഡി ഈഗിൾ ജെറ്റ് സൂപ്പർ സ്‌കൂട്ടറുകളും ഇന്ത്യൻ റോഡുകളിൽ ചരിത്രം സൃഷ്ടിക്കുമെന്ന്  ഉറപ്പാണ്. 

കമ്പനിയുടെ ഇലക്ട്രിക് ടൂ വീലറുകളുടെ മൊത്ത വിതരണക്കാരായി കേരളത്തിൽ ലാൻഡി ഇ വി മോട്ടോഴ്‌സ്  മലയാളം ലിമിറ്റഡിനെയും, തമിഴ്‌നാട്ടിൽ എം സി കെ ഗ്രൂപ്പ് മാർറ്റിംഗ് കമ്പനിയെയും നിയമിച്ചിട്ടുണ്ട്. തുടക്കത്തി കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഡീലർഷിപ്പ് റീട്ടെയിൽ ഔട്ട് ലെറ്റുകളും തമിഴ്‌നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ 6 പ്രമുഖ കേന്ദ്രങ്ങളിൽ ഡീലർഷിപ്പ് നെറ്റ് വർക്കുകളും ഉടൻ ആരംഭിക്കുന്നതാണെന്ന് കമ്പനി എം ഡി ബിജു വർഗീസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് www.hindustanevmotors.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Comments

    Leave a Comment