സ്വകാര്യപങ്കാളിത്തത്തോടെ 21 സൈനിക്‌ സ്‌കൂൾ സ്ഥാപിക്കാൻ കേന്ദ്രം

Center to set up 21 Sainik schools with private participation image source : Onmanorama

പുതിയ ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച്‌ 100 സൈനിക്‌ സ്‌കൂൾ സ്വകാര്യപങ്കാളിത്തത്തോടെ തുടങ്ങുന്നതിന്റെ ഭാഗമായി എറണാകുളത്ത്‌ ശ്രീശാരദ വിദ്യാലയമടക്കം 21 പുതിയ സൈനിക്‌ സ്‌കൂൾ സ്വകാര്യപങ്കാളിത്തത്തോടെ സ്ഥാപിക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി.

ന്യൂഡൽഹി :  21 പുതിയ സൈനിക്‌ സ്‌കൂൾ (sainik school) സ്വകാര്യപങ്കാളിത്തത്തോടെ സ്ഥാപിക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി. എറണാകുളത്ത്‌ ശ്രീശാരദ വിദ്യാലയം ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.

പുതിയ ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച്‌ 100 സൈനിക്‌ സ്‌കൂൾ സ്വകാര്യപങ്കാളിത്തത്തോടെ തുടങ്ങുന്നതിന്റെ ഭാഗമായാണിത്‌. പുതുതായി തുടങ്ങുന്ന സ്‌കൂളുകളിൽ 14 ഇടത്ത്‌ മാത്രമാണ്‌ താമസസൗകര്യമുള്ളത്‌. നിലവിൽ രാജ്യത്തെ എല്ലാ സൈനിക്‌ സ്‌കൂളും റസിഡൻഷ്യൽ സംവിധാനത്തിലുള്ളതാണ്.

ആറാം ക്ലാസ്‌ മുതലാണ്‌ പ്രവേശനം. ഇക്കൊല്ലം മെയ്‌ ആദ്യവാരം ക്ലാസ്‌ തുടങ്ങും. ഉത്തരവാദിത്തബോധമുള്ള ഭാവിതലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ്  ഈ നടപടിയെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെട്ടു.

പുതിയ സ്‌കൂളുകളിൽ സംസ്ഥാന സർക്കാരുകളുടേതായി മൂന്നെണ്ണം മാത്രമാണുള്ളത്. ബാക്കിയുള്ളവയിൽ 12 എണ്ണം ട്രസ്‌റ്റുകളും സർക്കാരിതര സംഘടനകളും നടത്തുന്നതും ആറെണ്ണം സ്വകാര്യമാനേജ്‌മെന്റുകളുടെ വകയുമാണ്.

Comments

    Leave a Comment