വ്ളോഗര്‍മാര്‍ക്ക് എട്ടിന്റെ പണിയുമായി കേന്ദ്രം......10 ലക്ഷം രൂപ പിഴ

Vloggers and influencers will be fined Rs 10 lakh If Violate Guidelines

ഇന്ന് എന്തും മാര്‍ക്കറ്റ് ചെയ്യാനുള്ള ശേഷിയും സ്വാധീനവും സോഷ്യല്‍ മീഡിയയിൽ വ്ളോഗര്‍മാര്‍ക്കും ഇന്‍ഫ്ളൂവന്‍സര്‍മാർക്കുമുണ്ട്. 2025 ആകുമ്പോള്‍ വ്ളോഗര്‍മാരിലൂടെയും ഇന്‍ഫ്ളൂവന്‍സര്‍മാരിലൂടെയും നടക്കുന്ന ബിസിനസുകളുടെ മൂല്യം 2800 കോടി എത്തുമെന്നാണ് കണക്കുകൂട്ടൽ.

ന്യൂഡൽഹി : ഡിജിറ്റൽ മീഡിയ യുഗത്തിലെ അഭിഭാജ്യ ഘടകമാണ്  വ്ളോഗര്‍മാര്‍. വ്ളോഗര്‍മാരുടെ സാന്നിധ്യവും സ്വാധീന ശേഷിയും സോഷ്യൽ മീഡിയയിൽ കാര്യമായ ചലനങ്ങൾ തന്നെ സൃഷ്ഠിക്കാറുണ്ട്.

വ്ളോഗര്‍മാര്‍ ഇന്നത്തെ യുവതലമുറയില്‍ വലിയ സ്വാധീനം തന്നെ ചെലുത്തുന്നുണ്ട്. അത് കൊണ്ട് തന്നെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനത്തിന് ഇവരെ ഇന്ന് വളരെയധികം ഉപയോഗിക്കുന്നുണ്ട്. എന്നാൽ എല്ലാ ഉത്പന്നവും അനുഭവവും വളരെ മികച്ചതാണ്, വളരെ നല്ലതാണ് എന്ന് പറയുന്നതാണ് ഇന്നത്തെ വ്ളോഗുകളുടെ വീഡിയോകളുടെ പൊതു സ്വഭാവം.

ഇത്തരത്തില്‍ ഉള്ള വിഡിയോകൾ ജനങ്ങളിൽ കാര്യമായ സ്വദേനമാണ് ചെലുത്തുന്നത്.   ഒരു വ്ളോഗ് പെയിഡ് പ്രമോഷന്‍ ആണെങ്കില്‍ പോലും അത് സാധാരണ പ്രേക്ഷകന് മനസിലാകണം എന്നില്ല. ഇത്തരം അവസ്ഥയ്ക്ക് തടയിടാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നതാണ് ഉന്നതങ്ങളിൽ നിന്നുമുള്ള പുതിയ  വാര്‍ത്തകുറിപ്പുകൾ സൂചിപ്പിക്കുന്നത്. 

ഇന്ന് എന്തും മാര്‍ക്കറ്റ് ചെയ്യാനുള്ള ശേഷിയും സ്വാധീനവും സോഷ്യല്‍ മീഡിയയിൽ വ്ളോഗര്‍മാര്‍ക്കും ഇന്‍ഫ്ളൂവന്‍സര്‍മാർക്കുമുണ്ട്. 2025 ആകുമ്പോള്‍ വ്ളോഗര്‍മാരിലൂടെയും ഇന്‍ഫ്ളൂവന്‍സര്‍മാരിലൂടെയും നടക്കുന്ന ബിസിനസുകളുടെ മൂല്യം 2800 കോടി എത്തുമെന്നാണ് കണക്കുകൂട്ടൽ. 

അയ തിനാല്‍ ഈ മേഖലയില്‍ ചില നിയന്ത്രണങ്ങൾ വേണമെന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്ര ഉപഭോക്തൃ  മന്ത്രാലയം ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ ഇറക്കിയിരിക്കുകയാണ്. 

വ്ളോഗുകളില്‍ ഏതെങ്കില്‍ ഉത്പന്നമോ സേവനമോ പെയിഡ് പ്രമോഷന്‍ ചെയ്യുന്നെങ്കില്‍, അത് പെയിഡ് പ്രമോഷനാണെന്ന് കൃത്യമായി വ്യക്തമാക്കുകയും, ഈ സേവനം, അല്ലെങ്കില്‍ ഉത്പന്നം അത് പ്രമോട്ട് ചെയ്യുന്ന വ്ളോഗറോ, സെലബ്രൈറ്റിയോ ഉപയോഗിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. 

വ്ലോ​ഗർമാര്‍, സെലിബ്രിറ്റികള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എല്ലാം ഈ  മാര്‍ഗ്ഗനിര്‍ദേശത്തിന് കീഴില്‍ വരുന്നതാണ്. സിനിമതാരങ്ങള്‍ അടക്കം വിവിധ ബ്രാന്‍റുകള്‍ക്ക് വേണ്ടി നടത്തുന്ന പ്രമോഷന്‍ പരിപാടികള്‍ പണം വാങ്ങിയിട്ടാണെങ്കില്‍ അതും വ്യക്തമാക്കണം. 

സിനിമ റിവ്യൂ പോലുള്ളവയ്ക്ക് ഈ മാര്‍ഗ്ഗനിര്‍ദേശം ബാധകമല്ല. എന്നാൽ പ്രമോട്ട് ചെയ്യുന്ന വ്യക്തിക്ക് ഉടമസ്ഥ അവകാശം, അല്ലെങ്കില്‍ ഓഹരിയുള്ള കമ്പനിയുടെ ഉത്പന്നം അല്ലെങ്കില്‍ സേവനമാണ് പ്രമോട്ട് ചെയ്യുന്നെങ്കിൽ മാര്‍ഗ്ഗനിര്‍ദേശം ബാധകമാണ്. 

മാര്‍ഗ്ഗരേഖകൾ തെറ്റിച്ചുള്ള വീഡിയോകളോ സോഷ്യല്‍ മീഡിയ പ്രമോഷനുകളോ നടത്തിയാല്‍ 10 ലക്ഷം വരെ പിഴവരാം എന്നതാണ് പ്രധാന മാര്‍ഗ്ഗനിര്‍ദേശം. മാത്രമല്ല മാര്‍ഗ്ഗനിര്‍ദേശം തുടര്‍ച്ചയായി ലംഘിച്ചാല്‍ ഇത്തരം പ്രമോഷനുകള്‍ ചെയ്യുന്നതില്‍ നിന്നും ഇവരെ 3 കൊല്ലം വിലക്കാനും മാര്‍ഗ്ഗനിര്‍ദേശത്തിലുണ്ട്. 

പ്രമോട്ട് ചെയ്യുന്ന വ്യക്തിയുടെ പ്രതിഫലം, പ്രമോട്ട് ചെയ്യപ്പെടുന്ന കമ്പനിയില്‍ നിന്നും  പണമായി  സ്വീകരിക്കുന്നതോ, സമ്മാനമോ, അവാര്‍ഡോ എന്തും ആകാം എന്നാണ് ചട്ടം പറയുന്നത്. ഇത്തരത്തില്‍ പ്രമോഷന്‍ വീഡിയോയുടെ ആദ്യം തന്നെ പ്രതിഫലം പറ്റിയാണ് ഈ വീഡിയോ എന്ന് വ്യക്തമാക്കണമെന്ന് മാര്‍ഗ്ഗനിര്‍ദേശം പറയുന്നു. 

Comments

    Leave a Comment