രാജ്യത്ത് 4,270 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1500 ന് മുകളിലാണ് കേരളത്തിലെ പ്രതിദിന കേസുകൾ. ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് രാജ്യത്ത് ഒരു ശതമാനത്തിന് മുകളിലാണെങ്കില്‍ സംസ്ഥാനത്ത് ഇത് 11.39 ശതമാനത്തിന് മുകളിലാണ്.
ഇന്ത്യയിലും കേരളത്തിലും ഒരു പോലെ കൊവിഡ് (Covid19) വ്യാപനം വീണ്ടും ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 4,270 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി ഉയര്‍ന്നു. മൂന്ന് മാസത്തിന് ശേഷം രാജ്യത്ത് ആദ്യമായിയാണ് 4,000 ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് ടെസ്റ്റ് പോസറ്റിവിറ്റി (TPR - Test Positivity Rate) നിരക്ക് ഒരു ശതമാനത്തിന് മുകളിലാണ്. രാജ്യത്തെ ടിപിആര്‍ നിരക്ക് ഒരു ശതമാനത്തിന് മുകളിലെത്തുന്നത് മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ്.
1500 ന് മുകളിലാണ് കേരളത്തില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്. പരിശോധന കുറവുള്ളപ്പോഴാണ് ഈ നിരക്കെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് 11.39 ശതമാനത്തിന് മുകളിലാണ്. നിലവില്‍ മഹാരാഷ്ട്രയും കേരളവുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള സംസ്ഥാനങ്ങള്‍. കഴിഞ്ഞ 24 മണിക്കൂറിൽ മുംബൈ നഗരത്തിൽ മാത്രം 889 പുതിയ കേസുകളാണ് റജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണമാണ് രാജ്യമൊട്ടുക്കും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഔദ്യോഗികമായി രാജ്യത്ത് ആകെ മരണസംഖ്യ 5,24,692 ആയി. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കോവിഡ് മരണമാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാർ കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആശങ്കയല്ല നല്ല ജാഗ്രതയാണ് അത്യാവശ്യമെന്നും ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സ്മിരൻ പാണ്ഡ വ്യക്തമാക്കുന്നു.














Comments