സൂപ്പർ താരത്തെ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്.അല്‍ നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ വന്‍ കുതിപ്പ്
പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറില്‍. 37 കാരനായ റൊണാള്‍ഡോയെ 200 മില്യന്‍ ഡോളര്‍ (ഏകദേശം 1,950 കോടി രൂപ) എന്ന റെക്കോഡ് തുകയ്ക്ക് ആണ് സ്വന്തമാക്കിയത്.
ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അല്‍-നസര്‍ ഈ ചരിത്രനീക്കം പങ്കുവച്ചത്. റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്നും കൂട്ടിചേര്‍ത്തു. ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ അവർ
ചിത്രവും പങ്കുവച്ചു.
താരത്തെ സ്വന്തമാക്കുക വഴി അല്‍ നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.
ക്രിസ്റ്റിയാനോയെ സ്വന്തമാക്കുന്നതിന് മുമ്പ് അല്‍-നസറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 8.60 ലക്ഷം ഫോളോവര്‍മാരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ പ്രഖ്യാപനത്തിനുശേഷം മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ 3.2 മില്യണാണ് ഫോളോവര്‍മാരുടെ എണ്ണം. ഫേസ്ബുക്ക് അക്കൗണ്ടില്‍ ഫോളോവര്‍മാരുടെ എണ്ണം 1.74 ലക്ഷത്തില്‍ നിന്ന് ഏകദേശം അഞ്ചിരട്ടിയോളം ഉയർന്ന് 6.61 ലക്ഷം ആയി. ട്വിറ്ററില്‍ പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 90,000 ഫോളോവര്‍മാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 4.37 ലക്ഷമാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബറിലാണ് റൊണാള്‍ഡോ അവസാനിപ്പിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടതിന് ശേഷവും താരത്തിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ തകര്‍ച്ചയൊന്നുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. ക്ലബ് ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 200 മില്യന്‍ ഡോളര്‍ (ഏകദേശം 1,950 കോടി രൂപ) നല്‍കിയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍-നസ്ര്‍ സ്വന്തമാക്കിയത്. യുനൈറ്റഡില്‍ 100 മില്യന്‍ ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം.
പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ (128 മില്യന്‍ ഡോളർ)ലയണല്‍ മെസി(120 മില്യന്‍ ഡോളർ) എന്നിവരാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലായി റൊണാൾഡോക്ക് പിന്നിലുള്ളത്.
Comments