നവംബര്‍ 25 ശനിയാഴ്‍ച മുതല്‍ നവംബര്‍ 27 വരെ ദുബൈയില്‍ ഫാഷന്‍, ഹോം ഡെക്കര്‍, ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രൊഡക്ടുകള്‍ എന്നിവയ്‍ക്ക് ദുബൈയിലെ ഷോപ്പിങ് മാളുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന സൂപ്പര്‍ സെയിലുമായി ദുബൈ.
ദുബൈയില്‍ വീണ്ടം സൂപ്പര്‍ സെയില്‍ ഒരുങ്ങുന്നു. ദുബൈയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോപ്പിംഗ് ഇവന്റുകളിലൊനായ സൂപ്പര്‍ സെയില്‍ ഈ വർഷത്തെ അതിന്റെ രണ്ടാം പതിപ്പിനായി ഒരുങ്ങുന്നു.
90 ശതമാനം വരെ വിലക്കുറവാണ് ഈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫാഷന്‍, ഹോം ഡെക്കര്‍, ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രൊഡക്ടുകള്‍ എന്നിവയ്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. നഗരത്തിലെ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും ഈ വിലക്കുറവുകൾ ആസ്വദിക്കാം
ദുബൈയിലെ 2,000 ഔട്ട്‌ലെറ്റുകളിലായി 500-ലധികം പങ്കാളിത്ത ബ്രാൻഡുകളിൽ കാര്യമായ വിലയിടിവ് ഷോപ്പർമാർക്ക് പ്രതീക്ഷിക്കാം.
വ്യാപാര മേളയില്‍ പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മാസ്‍ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളും പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു
Comments