തദ്ദേശ വാർഡ് വിഭജനത്തിന് മന്ത്രിസഭ അം​ഗീകാരം ; വിമര്‍ശനവുമായി പ്രതിപക്ഷം.

Cabinet approval for division of local wards

941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും 6 കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം വരുമെന്നാണ് കണക്കു കൂട്ടുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം  തീരുമാനിച്ചു. എന്നാൽ കൂടിയാലോചന ഇല്ലാത്ത ഏകപക്ഷീയ തീരുമാനമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
 
വാര്‍ഡ് വിഭജനത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും. ജനസംഖ്യ അനുപാതികമായുള്ള  വാര്‍ഡ് വിഭജനം 2011 ലെ സെൻസസ് അനുസരിച്ച് പുനക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. തെരഞ്ഞെടുപ്പ് കമ്മീഷണറെ കൂടാതെ സര്‍ക്കാര്‍ നിയോഗിക്കുന്ന നാല് പേരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

അടുത്ത വര്‍ഷം ഒക്ടോബറിൽ  നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുൻപ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം വരുമെന്നാണ് കണക്കു കൂട്ടുന്നത്. 

ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. വാര്‍ഡ് വിഭജനം അവസാനം നടന്നത് 2010 ലാണ്. 2015 -ൽ ഭാഗികമായ പുനർനിർണ്ണയവും നടന്നു.

വാർഡ് വിഭജനനടപടികളിൽ ഒരു ചര്‍ച്ച പോലും നടക്കാത്തതിൽ പ്രതിപക്ഷത്തിന് പ്രതിഷേധം ഉണ്ട്.

Comments

    Leave a Comment