ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് പാരീസിലെ റോളണ്ട് ഗാരോസില്‍ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ 14-ാം കിരീടം ചൂടിയത്.
പാരീസ്: കളിമണ്‍ കോര്‍ട്ടിലെ ഒരേ ഒരു രാജാവ് തൻ തന്നെയാണെന്ന് വീണ്ടും അടിവരയിടുകയാണ് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ (Rafael Nadal). പാരീസിലെ റോളണ്ട് ഗാരോസിലെ ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തിൽ 14-ാം കിരീടത്തിൽ അദ്ദേഹം മുത്തമിട്ടു.
ഫ്രഞ്ച് ഓപ്പണ്‍(French Open 2022) പുരുഷ സിംഗിള്‍സ് ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ(Casper Ruud) നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് റാഫേല്‍ നദാല്‍ ചൂടിയത്. സ്കോര്‍: 6-3, 6-3, 6-0. 36-ാം വയസില്‍ കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണ് നദാല്‍ സ്വന്തമായത്.
ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരമാണ് 23കാരനായ കാസ്പര്‍ റൂഡ്. മാത്രമല്ല കഴിഞ്ഞ നാല് വര്‍ഷമായി റാഫേല്‍ നദാലിന്റെ അക്കാഡമിയില്‍ പരിശീലനം നടത്തിവരികയായിരുന്ന റൂഡ് നദാലിന്റെ ശിഷ്യൻ കൂടിയാണ്. ആദ്യ രണ്ട് റൗണ്ടുകളില്‍ റൂഡ് ഭേദപ്പെട്ട ചെറുത്തുനില്പ് നടത്തിയെങ്കിലും മൂന്നാം സെറ്റില്‍ സമ്പൂര്‍ണ മേധാവിത്തം പുലര്‍ത്തിയാണ് നദാല്‍ കിരീടം ഉയര്‍ത്തിയത്.
Comments