കെ എസ് ആർ ടി സിയെ പുനസംഘടിപ്പിക്കും ; സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കും: സർക്കാർ

KSRTC to be reorganized; Government in the first anniversary Progress Report

സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോ​ഗ്രസ് റിപ്പോർട്ടിൽ സ്വയംപര്യാപ്‌തമാകും വരെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കുമെന്നും ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കുമെന്നും പറയുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസി പുനസംഘടിപ്പിക്കുമെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ പറഞ്ഞ  സർക്കാർ കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുമെന്നും പ്രസ്താവിച്ചു. 

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോ​ഗ്രസ് റിപ്പോർട്ടിൽ സ്വയംപര്യാപ്‌തമാകും വരെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കുമെന്നും  ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കുമെന്നും  പറയുന്നു. മിനിമം സബ്‌സിഡി അടിസ്ഥാനത്തിൽ ആയിരിക്കും ഇതെന്നും  പറയുന്നു.

സിൽവർ ലൈൻ  പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങുമെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. സിൽവർ ലൈൻ  പദ്ധതിയുമായി മുന്നോട്ടു പോകാൻ കേന്ദ്രനിർദേശം ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചുവെന്ന് പറയുന്നു. പക്ഷെ ഡി. പി.ആർ റെയിൽ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. 

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകൾക്ക് അനുമതി കിട്ടിയാൽ നടപ്പാക്കുമെന്നും ഇതിന്റെ പുതുക്കിയ ഡി. പി ആർ തയ്യാറാക്കാൻ കൊച്ചി മെട്രോയെ ഏല്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

5 വർഷത്തിനുള്ളിൽ തുടങ്ങിവച്ച മുഴുവൻ കിഫ്ബി പദ്ധതികളും   പൂർത്തിയാക്കുമെന്നും കിഫ്ബിയുടെ തിരിച്ചടവ് സർക്കാർ ബാധ്യത അ.   വരുല്ലെന്നും, വമാനത്തിൽ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ പ്രോജക്ടുകൾ  കിഫ്ബി വഴി ഏറ്റെടുക്കുന്നത് ഗൗരവമായ  വിശകലനത്തിന്റെ അഫിസ്ഥാനത്തിൽ മാത്രമേ ഉണ്ടാകൂ എന്നും സർക്കാർ പ്രോ​ഗ്രസ് റിപ്പോർട്ടിൽ പറയുന്നു.

Comments

    Leave a Comment