ഫ്രഷ്ടു ഹോമില്‍ 104 മില്യൺ ഡോളറിന്റെ (862 കോടി രൂപ) ഡി ലെവല്‍ ഫണ്ടിംഗ്.

D-level funding of $104 million (Rs 862 crore) in Fresh to Home. ഫ്രഷ്‌ ടു ഹോമിന്റെ കേരള ചീഫ്‌ അജിത്ത്‌ നായര്‍, സി ഓ യും സഹ സ്ഥാപനമായ മാത്യു ജോസഫ്‌,

നിക്ഷേപകരില്‍ പ്രമുഖന്‍ ആമസോണ്‍. ആമസോണ്‍ നിക്ഷേപം നടത്തുന്ന ആദ്യ കേരള സംരംഭം.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫിഷ്‌ ആന്‍ഡ്‌ മീറ്റ്‌ മാര്‍ക്കറ്റായ ഫ്രഷ് ടു ഹോം, തങ്ങളുടെ സീരിസ്‌ ഡി ഫണ്ടിങ്ങിൽ 104 മില്ല്യണ്‍ ഡോളര്‍ (82 കോടി രൂപ) സമാഹരിച്ചു.

ലോകത്തിലെ പ്രശസ്ത കമ്പനിയായ ആമസോണ്‍ ആണ്‌ ഈ റൌണ്ട് ലീഡ്‌ ചെയ്തത്‌. അവരെ കൂടാതെ ഫ്രഷ്‌ ടു ഹോമിന്റെ നിലവിലുള്ള ഇന്‍വെസ്റ്റേഴ്‌സായ അയണ്‍ പില്ലര്‍, ഇന്‍വെസ്ററ്കോര്‍പ്പ്‌, ഇന്‍വെസ്റ്റ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ദുബായ്‌, അസ്സന്റ്‌ ക്യാപ്പിറ്റല്‍ തുടങ്ങിയവരും പുതിയ ഇന്‍വെസ്റ്റേഴ്‌സ്‌ ആയ ഇ 20 ഇന്‍വെസ്റ്റ്മെന്റ്‌ ലിമിറ്റഡ്‌;  മൗണ്ട് ജൂഡി വെഞ്ചേഴ്‌സ്‌, ദല്ലാഹ്‌ അല്‍ ബറാക്ക എന്നിവരും ഫണ്ടിംഗ് റൗണ്ടിൽ  പങ്കെടുത്തു. ഫണ്ട് റേസിംഗിന്റെ ഏജന്‍സിയായി പ്രവര്‍ത്തിച്ചത്‌ ജെ. പി. മോര്‍ഗനാണ്‌. നിലവിൽ പ്രിസര്‍വേറ്റീവ്സും ആന്റിബയോട്ടിക്സും ഇല്ലാത്തതായ ഫ്രഷ്‌ ഫിഷ്‌ ആന്റ്‌ മീറ്റിന്റെ ഇന്‍ഡ്യയിലെ പ്രമുഖ ബ്രാൻഡ് ആണ് ഫ്രഷ് ടു ഹോം.

ദീര്‍ഘവീക്ഷമുള്ളതും, സാങ്കേതിക വിദ്യ ശക്തമായി നിലയില്‍ ലഭ്യമാക്കിയിട്ടുള്ളതുമായ മാറ്റങ്ങള്‍ക്ക്‌ തുടക്കമിടുന്ന വരുംതലമുറ കമ്പനികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ്‌ 250 മില്ല്യണ്‍ ഡോളര്‍ ഫണ്ടുള്ള  ഫിനാന്‍ഷ്യല്‍ സ്ഥാപനമായ ആമസോണ്‍ സംഭവ്‌ വെന്‍ച്ചചര്‍ കമ്പനിയുടെ ലക്ഷ്യമെന്ന്‌ ആമസോണ്‍ കമ്പനിയുടെ വക്താവ്‌ അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടേയും കര്‍ഷകരുടേയും ഉപഭോക്താക്കളുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സേവനങ്ങളും ഉത്പ്പന്നങ്ങളുമാണ്‌ (ഫ്രഷ്‌ ടു ഹോം നല്‍കുന്നത്‌. ശക്തമായ സാങ്കേതിക വിദ്യയെ അടസ്ഥാനമാക്കി സാധ്യമാക്കിയ വാങ്ങല്‍ മുതല്‍ വിപണന ശൃംഖലവരെ സമന്വയിപ്പിച്ച്‌ മുന്നേറുന്ന, ഷാന്‍ കടവിലിന്റെ നേതൃത്വത്തിലുള്ള ഫ്രഷ്ടു ഹോമിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്ക്‌ വലിയ മതിപ്പുണ്ടെന്നും ഈ കമ്പനിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ പങ്കാളികള്‍ ആകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും ആമസോണ്‍ ഔദ്യോഗികവക്താവ്‌ അറിയിച്ചു.

ഈ റൗണ്ടിൽ ആമസോണ്‍ പോലെ ലോക പ്രശസ്തമായ ഒരു കമ്പനി ഞങ്ങളുടെ ഡി-ലെവല്‍ ഫണ്ടിംഗ് ലീഡ്‌ ചെയ്തതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്‌ എന്ന് സി ഇഓ യും സഹ സ്ഥാപകനുമായ ഷാന്‍ കടവില്‍ പറഞ്ഞു. ഫ്രഷ് ഫിഷ്‌ ആദ്യമായി ഓണ്‍ ലൈനില്‍ എത്തിച്ച ഫ്രഷ്‌ ടു ഹോം ഇന്ന്‌ ഇന്ത്യയിലേയും യു. എ. ഇ. ലേയും ഉപഭോക്താക്കള്‍ക്ക്‌ യാതൊരു വിധ കെമിക്കലും, ആന്റിബയോട്ടിക്കും ഇല്ലാത്ത ശുദ്ധമായാ മത്സ്യ മാംസാദി ഉല്‍പ്പന്നങ്ങള്‍ വിശ്വസിച്ചു വാങ്ങാവുന്നബ്രാന്റാക്കി മാറ്റിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ കസ്റ്റമേഴ്‌സിനും, ഫാര്‍മേഴ്സ്റ്റിനും, എംപ്ലോയിസിനും, ഇന്‍വെനസ്റ്റേഴ്‌സിനും പ്രേയോജനകര മായ നാളേക്കായി നിലകൊള്ളുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്‌ ഷാന്‍ കടവില്‍ പറഞ്ഞു. 

നിലവില്‍ 35 ലക്ഷം രജിസ്റ്റേര്‍ഡ്‌ കസ്റ്റമേഴ്‌സ്‌ ഉള്ള ഫ്രഷ്‌ ടു ഹോം, 2015-ല്‍ ആണ്‌ സ്ഥാപിതമായത്‌. ഇന്ത്യയിലും യു.എ.ഇ. ലുമായി 160-ല്‍ പരം നഗരങ്ങളില്‍ സര്‍വ്വീസ്‌ നടത്തുന്ന കമ്പനി ഒരു മിനിറ്റില്‍ 69 ഓര്‍ഡര്‍ വീതമാണ്‌ കഴിഞ്ഞ വര്‍ഷം ചെയ്തത്‌. കമ്പനി ഇതുവരെ 256 മില്ല്യണ്‍ ഡോളറാണ്‌ സമാഹരിച്ചിട്ടുള്ളത്‌. ഫ്രഷ്‌ ടൂ ഹോം, എഫ്‌ ടി എച്ച്‌ ഡെയ്ലി എന്നീ രണ്ട് പ്ലാറ്റ്‌ ഫോമുകള്‍ക്ക്‌ വേണ്ടി നേരിട്ടും അല്ലാതെയും 17,000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

ഗുണനിലവാരം, ഉപഭോക്താക്കളുടെ വിശ്വാസം, സാങ്കേതി വിദൃയകള്‍ സാധ്യമാക്കിയുള്ള ഓഫറുകള്‍, കമ്മോഡിറ്റി എക്സ്ചേഞ്ച്‌ എന്നിവയാണ്‌ ബ്രാന്‍ഡിനെ ശക്തമാക്കുന്ന പ്രധാന ഘടകങ്ങള്‍. നാലായിരത്തില്‍പരം മത്സ്യത്തൊഴിലാകളുടേയും കര്‍ഷകരുടേയും ഉല്പന്നങ്ങള്‍ ഫ്രഷ്‌ ടു ഹോമി ലേക്ക്‌ എത്തുന്നത്‌ കമ്പനി വികസിപ്പിച്ചെടുത്ത പര്‍ച്ചേഴ്‌സ്‌ ആപ്പിലുടെയാണ്‌. ഇടനിലക്കാരെ ഒഴിവാക്കി ഉത്പ്പാദകരില്‍ നിന്നും നേരിട്ടാണ്‌ കമ്പനി ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത്‌. ഏറ്റവും വേഗത്തില്‍ കോള്‍ഡ്‌ ചെയിന്‍ മുറിയാതെ ഉപഭോക്താവിന്റെ കയ്യില്‍ ഉല്പന്നങ്ങള്‍ എത്തുന്നതുവരെയുള്ള പ്രക്രിയ സാങ്കേതിക വിദൃയുടെ സഹായത്തോടെയാണ്‌ കമ്പനി നടത്തിവരുന്നത്‌. 

തങ്ങളുടെ എല്ലാ ഉല്പന്നങ്ങളും ശുദ്ധമാണെന്ന്‌ ഉറപ്പുവരുത്താന്‍ നൂറിലധികം ഗുണനിലവാര പരിശേധനകളിലൂടെ ഫ്രഷ്‌ ടു ഹോം ഉരപ്പന്നങ്ങള്‍ കടന്നു പോകുന്നു. ഇത്‌ കൂടാതെ അന്തര്‍ദേശീയ നിലവാരമുള്ള ലാബുകളില്‍ പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ സര്‍ട്ടിഫിക്കറ്റുകള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ഫ്രഷ്‌ ടു ഹോം ഇന്ന്‌ ലോകത്ത്‌ അറിയപ്പെടുന്ന ഒരു ഫ്രഷ്‌ ഫുഡ്‌ ബ്രാന്‍ഡായി വളരുവാനുള്ള കാരണം കേരളത്തില്‍ ആരംഭിച്ച ഈ പ്രസ്ഥാനത്തെ ലോകത്തിലെ മുഴുവന്‍ മലയാളികളും ഇരുകൈകളും നീട്ടി സ്വികരിച്ചതിനാലാണ്‌. മലയാളികളുടെ നല്ല മീനിനോടും മീറ്റിനോടുമുളള്ള ഇഷ്ടം, ഗുണമേന്‍മ എന്നിവ ഉറപ്പുവരുത്തിയതാണ്‌ ഫ്രഷ്‌ ടു ഹോമിന്റെ വളര്‍ച്ച അതിവേഗമാക്കിയതെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രത്യകിച്ച്‌ കഴിഞ്ഞ വര്‍ഷം കേരളത്തിലെ രണ്ടാം നിര നഗരങ്ങള്‍ ഫ്രഷ്‌ ടു ഹോമിന്‌ നൂറുശതമാനം (100 %) വളര്‍ച്ചയാണ്‌ സമ്മാനിച്ചത്‌. ഇനിയുള്ള കാലങ്ങളിലും ശുദ്ധമായ ഉല്പന്നങ്ങള്‍ നല്‍കാന്‍ ഫ്രഷ്‌ ടു ഹോം പ്രീതിജ്ഞാബദ്ധരാണെന്ന്‌ സി ഓ യും സഹ സ്ഥാപനമായ മാത്യു ജോസഫ്‌ പറഞ്ഞു . 

കമ്പനിയുടെ വൈവിധ്യ വത്കരണത്തിനും, എല്ലാ മേഖലകളി ലും കുടുതല്‍ ടെകനോളജി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിനും മത്സ്യവും മാംസവും സ്വന്തമായി വലിയ അളവില്‍ ഉല്‍പാദിപ്പിക്കു ന്നതിനുമാണ്‌ പുതിയ ad  ചെലവിഴിക്കാനുദ്ദേശിക്കുന്നത്‌. കേരളത്തിലെ 43 നഗരങ്ങളില്‍ സര്‍വ്വീസ്‌ നടത്തുന്ന ഫ്രഷ്‌ ടു ഹോം കൂടുതല്‍ നഗരങ്ങളിലേക്ക്‌ സര്‍വ്വീസ്‌ വിപുലീകരിക്കുന്നതിന്‌ ഇപ്പോഴത്തെ ഫ റിംഗ്‌ ഞങ്ങളെ സഹായിക്കും. കേരളത്തിലെ മഴുവന്‍ ജനങ്ങളിലേക്കും വിഷരഹിതമായ മത്സ്യവും മാംസവും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഫ്രഷ്‌ ടു ഹോമിന്റെ കേരളാ ടീം പ്രവര്‍ത്തിച്ചു വരുന്നതെന്ന്‌ കേരള ചീഫ്‌ അജിത്ത്‌ നായര്‍ പറഞ്ഞു. 

Comments

    Leave a Comment