ഹരിയാന സർക്കാരിന്റെ 'നിയന്ത്രണ' തൊഴിൽ സംവരണ നിയമത്തിനെതിരെ വ്യവസായികൾ കോടതിയിലേക്ക്

hariyana Industry may go to court against government's 'regulated' labor reservation law

ഹരിയാന സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ആക്ട്, 2020 പ്രകാരം പ്രതിമാസം 30,000 രൂപയോ അതിൽ താഴെയോ ശമ്പളം നൽകുന്ന സ്വകാര്യ മേഖലയിലെ ജോലികളിൽ പ്രാദേശിക യുവാക്കൾക്ക് 75% സംവരണം നിർബന്ധമാക്കുന്നു.ഈ നിയമം ഹരിയാനയ്ക്ക് ഗുണം ചെയ്യില്ലെന്നും, നിയമത്തെ നിയമപരമായി നേരിടുമെന്നും വ്യവസായ അസോസിയേഷനുകൾ.

ഹരിയാന സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ആക്റ്റ്, 2020, സ്വകാര്യ കമ്പനികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, പത്തോ അതിലധികമോ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഏതൊരു സ്ഥാപനവും പ്രതിമാസം 30,000 രൂപയോ അതിൽ താഴെയോ ശമ്പളം നൽകുന്ന സ്വകാര്യ മേഖലയിലെ ജോലികളിൽ പ്രാദേശിക യുവാക്കൾക്ക് 75 ശതമാനം സംവരണം നിർബന്ധമാക്കുന്നു.

ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രാദേശിക താമസക്കാർക്ക് സ്വകാര്യ ജോലികളിൽ സംവരണം നിർബന്ധമാക്കുന്ന ഹരിയാനയുടെ പുതിയ നിയമത്തിനെതിരെ വ്യവസായ സ്ഥാപനങ്ങൾ അവരുടെ പ്രധിഷേധം അറിയിച്ചിരിക്കുകയാണ്.ഈ നിയമം സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും കോവിഡ് -19 പാൻഡെമിക് മൂലമുള്ള ലോക്ക്ഡൗണുകളുടെ വികലമായ ഫലങ്ങളിൽ നിന്ന് പുറത്തുവരുന്ന ചെറുകിട സ്ഥാപനങ്ങളെ ഇത്  ബാധിക്കുമെന്നും വ്യവസായ അസോസിയേഷനുകൾ  കരുതുന്നു.

സിഐഐ ഹരിയാനയുടെമുൻചെയർമാനും സോന കോംസ്റ്റാർ കമ്പനിയുടെ ചെയർമാനുമായ സഞ്ജയ് കപൂർ, ഈ നിയമം  വ്യവസായത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും മത്സരരഹിതമാക്കുകയും ചെയ്യുന്ന ഒരു നിയന്ത്രണ രീതിയാണെന്ന് അഭിപ്രായപ്പെട്ടു.ഇത് സംസ്ഥാനത്തിന്റെ ബിസിനസ് സൗഹൃദ പ്രതിച്ഛായയെയും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തെയും ബാധിക്കുമെന്നും, പുതിയ നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിന് കാരണമാകുമെന്നും FICCI പോലുള്ള വ്യവസായ കൂട്ടായ്മകൾ കരുതുന്നു.

ഈ നിയമത്തിനെതിരെ ഞങ്ങൾ നേരത്തെ ഹൈക്കോടതിയിൽ പോയിരുന്നുവെങ്കിലും, നിയമം വിജ്ഞാപനം ചെയ്ത ശേഷം വിഷയം കേൾക്കുമെന്ന് കോടതി പറഞ്ഞതായി  ഐഎംടി ഇൻഡസ്ട്രിയൽ അസോസിയേഷൻ ജനറൽ സെക്രട്ടറി മനോജ് ത്യാഗി പറഞ്ഞു.

Comments

    Leave a Comment