ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നിവ ഇന്ത്യയില്‍ വിദ്വേഷ ഇടമാകുന്നു : റിപ്പോർട്ട്

Facebook and Instagram became a place to spraed hate in India: Report

ഏപ്രിലിൽ ഫേസ്ബുക്കില്‍ വിദ്വേഷ പ്രസംഗങ്ങളിൽ 37.82 ശതമാനം വർദ്ധനയും ആക്രമഉള്ളടക്കങ്ങളിൽ ഇൻസ്റ്റഗ്രാമില്‍ 86 ശതമാനവും വര്‍ദ്ധനയുണ്ടായി എന്നാണ് മാതൃപ്ലാറ്റ്ഫോമായ മെറ്റയുടെ കണക്ക്. ഏപ്രിലില്‍ 16.66 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ട്.

ഡൽഹി: ഇന്ത്യയില്‍ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക് (Facebook), ഇന്‍സ്റ്റഗ്രാം (Instagram) എന്നിവ വിദ്വേഷ ഇടമായി മാറുന്നുവെന്ന് റിപ്പോര്‍റ്റുകൾ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ഇവരുടെ മാതൃപ്ലാറ്റ്ഫോമായ മെറ്റ തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഫേസ്ബുക്ക് (Facebook) ഇന്‍സ്റ്റഗ്രാം (Instagram) എന്നിവയുടെ മാതൃപ്ലാറ്റ്ഫോമായ മെറ്റയുടെ കണക്കുകള്‍ പ്രകാരം, ഏപ്രിൽ മാസത്തിൽ ഫേസ്ബുക്കില്‍ വിദ്വേഷ പ്രസംഗങ്ങളിൽ 37.82 ശതമാനം വർദ്ധനയുണ്ടായതികാണിക്കുന്നു. മെറ്റയുടെ തന്നെ മറ്റൊരു പ്ലാറ്റഫോം ആയ ഇൻസ്റ്റഗ്രാമില്‍ ആക്രമഉള്ളടക്കങ്ങള്‍ 86 ശതമാനവും വര്‍ദ്ധിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.

മെയ് 31 ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏപ്രിലിൽ 53,200 വിദ്വേഷ പ്രസംഗങ്ങൾ ഫെയ്സ്ബുക് കണ്ടെത്തി. ഇത് മാർച്ചിൽ  38,600 ആയിരുന്നു. മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ 37.82 ശതമാനം കൂടുതലാണ്. ഈ കണക്ക് മെറ്റ പ്ലാറ്റ്ഫോം ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് പുറമേ തങ്ങളുടെ സ്വന്തം സംവിധാനത്തിലൂടെ കണ്ടെത്തിയതാണ്. 

മാർച്ച് മാസത്തിൽ ഇൻസ്റ്റാഗ്രാമിൽ ഇത് 41,300 അക്രമ ഉള്ളടക്കങ്ങള്‍ ആയിരുന്നു  റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിൽ ഏപ്രിലിൽ 77,000 അക്രമ ഉള്ളടക്കങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതായത് അക്രമ ഉള്ളടക്കങ്ങളിൽ 86 ശതമാനവും വര്‍ദ്ധനയുണ്ടായതായി കണക്കുകൾ കാണിക്കുന്നു. 

ഏപ്രിലില്‍ 16.66 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ട് പുറത്തുവിട്ട മറ്റൊരു കണക്കില്‍ പറയുന്നു. ഉപയോക്താക്കളിൽ നിന്ന് ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ലഭിച്ച ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് വാട്ട്സ്ആപ്പ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് മറ്റ് ഉപയോക്താക്കളുടെ പരാതി കണക്കിലെടുത്ത് 122 അക്കൗണ്ടുകള്‍ നിരോധിച്ചതെന്നും കമ്പനി അറിയിച്ചു. അപകടകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്ന് കണ്ടെത്തിയ അക്കൗണ്ടുകള്‍ ആണ് നിരോധിച്ചത്. കഴഞ്ഞ മാർച്ചിൽ 18 ലക്ഷം അക്കൗണ്ടുകളായിരുന്നു വാട്സാപ് നിരോധിച്ചത്. 

ഈ കണക്കുകൾ, പ്ലാറ്റ്ഫോം ഉള്ളടക്കത്തിനെതിരെ എടുക്കുന്ന നടപടിയുടെ പര്യാപ്തത കാണിക്കുന്നുവെന്ന് മെറ്റ അവകാശപ്പെട്ടു.

Comments

    Leave a Comment