15,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹ്യുണ്ടായി

Hyundai has come up with price discount ranging from Rs 15,000 to Rs 1.5 lakh

ഹ്യുണ്ടായ് സാൻട്രോ, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ്, ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് i20, ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്നിവയുൾപ്പെടെയുള്ള കാറുകൾക്ക് 2021 നവംബറിൽ15,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ ദീപാവലിയുടെ ഭാഗമായിട്ട് വിലക്കുറവുകൾ നൽകുന്നുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ദീപാവലിയുടെ ഭാഗമായിട്ട് കമ്പനിയുടെ ജനപ്രിയ മോഡലുകൾക്ക് നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും നൽകുന്നു.
2021 നവംബറിൽ15,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ കമ്പനിയുടെ തിരഞ്ഞെടുത്ത മോഡലുകളുടെ ചില വേരിയന്‍റുകൾക്ക്  കിഴിവുകൾ നൽകുന്നുണ്ടെന്ന്  ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹ്യുണ്ടായ് സാൻട്രോ, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ്, ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് i20, ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്നിവയുൾപ്പെടെയുള്ള കാറുകൾക്കാണ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്. 5,000 രൂപ അധിക കോർപ്പറേറ്റ് കിഴിവോടെ 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഹ്യുണ്ടായ് i20 യുടെ ഡീസൽ പതിപ്പിന് നൽകുമ്പോൾ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും കോർപ്പറേറ്റ് വാങ്ങുന്നവർക്ക് 5,000 രൂപയുടെ അധിക കിഴിവും ഹ്യുണ്ടായ് i20  iMT Turbo യ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഹ്യൂണ്ടായിയുടെ ഏക ഇവിയായ  ഹ്യൂണ്ടായ് കോന ഇലക്ട്രിക്കിന് 1.50 ലക്ഷം രൂപ ക്യാഷ് കിഴിവ് നൽകുന്നു. ഡീലർഷിപ്പുകളിൽ അവശേഷിക്കുന്ന സ്റ്റോക്കുകൾക്ക് മാത്രമാണ് ഈ വിലക്കുറവ്.സാന്‍ട്രോ, ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ഹ്യുണ്ടായി ഔറ എന്നിവയുടെ CNG പതിപ്പുകൾക്ക് 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഹ്യുണ്ടായ് സാൻട്രോയുടെ മിഡ്, ടോപ്പ് സ്‌പെക്ക് മാഗ്ന, സ്‌പോർട്‌സ്, ആസ്റ്റ വേരിയന്റുകൾക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഹ്യൂണ്ടായ് സാൻട്രോ എറ വേരിയന്റിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് കമ്പനി കിഴിവിനത്തിൽ നൽകുന്നത്.

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് 1.2 പെട്രോൾ, ഹ്യൂണ്ടായ് ഓറ 1.2 എൽ പെട്രോൾ യൂണിറ്റിന് കോർപ്പറേറ്റ് ഓർഡറുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കൂടാതെ 5,000 രൂപ അധിക കിഴിവും നൽകുമ്പോൾ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് ടർബോ അവതാറിന് 35,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ഓഫറും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും നൽകുന്നു.ടർബോ വേരിയന്റുകളുള്ള  ഹ്യൂണ്ടായ് ഓറക്ക്യും 10,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ഓഫറും 5,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും സഹിതം 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.

Comments

    Leave a Comment