ഏഴ് വർഷം കൊണ്ട് 38000 കോടി രൂപയുടെ കയറ്റുമതി : പ്രതിരോധമേഖലയിൽ പുതുചരിത്രമെഴുതി ഇന്ത്യ

Exports worth Rs 38,000 crore in seven years: India writes new history in defense

കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ( എൻ ഡി എ ഭരണകാലത്ത്) ഇന്ത്യ 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തെന്നും ഇന്ത്യയിലെ പ്രതിരോധ സേനകൾ രാജ്യത്തെ സ്ഥാപനങ്ങളിൽ അർപ്പിച്ച വിശ്വാസം തദ്ദേശീയമായി പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളിലുള്ള വിശ്വാസ്യത വർധിപ്പിച്ചെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഗവൺമെന്റിന്റെ ശ്രദ്ധ, ഇറക്കുമതിക്കാരനിൽ നിന്ന് ഇന്ത്യ ഉടൻ തന്നെ ​​കയറ്റുമതിക്കാരനാകുമെന്ന് പ്രതിരോധ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 38,000 കോടി രൂപയിലധികം മൂല്യമുള്ള പ്രതിരോധ വസ്തുക്കൾ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും, ഉടൻ തന്നെ മൊത്തത്തിലുള്ള  ​​കയറ്റുമതിക്കാരനാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച പറഞ്ഞു. 

ഇന്ത്യക്ക് ഇപ്പോഴുള്ള  85,000 കോടി രൂപയുടെ എയ്‌റോസ്‌പേസ് - ഡിഫൻസ് വ്യവസായത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന 18,000 കോടി രൂപയായി വർദ്ധിച്ചുവെന്ന്  സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌ചേഴ്‌സിന്റെ (എസ്‌ഐ‌ഡി‌എം) എം‌എസ്‌എം‌ഇ കോൺ‌ക്ലേവിൽ നടത്തിയ പ്രസംഗത്തിൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ലോകത്ത് പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന 25 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിൽ ലോകത്തെ 70 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതെന്നും അധികം വൈകാതെതന്നെ പ്രതിരോധ രംഗത്ത് ഇന്ത്യ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയെന്ന നേട്ടം  കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 12000 എംഎസ്എംഇകൾ പ്രതിരോധ വ്യവസായത്തിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും  കേന്ദ്രസർക്കാരിന്റെ ഉത്തേജന പദ്ധതികളാണ് എംഎസ്എംഇകൾ കൂടുതലായി ഈ സെക്ടറിലേക്ക് വരാൻ കാരണമെന്ന്  അദ്ദേഹം പറഞ്ഞു. 

രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താൻ സഹായിക്കുന്നതിനാൽ ഗവേഷണത്തിലും വികസനത്തിലും കൂടുതൽ നിക്ഷേപം നടത്താൻ എംഎസ്എംഇകളോട് അഭ്യർത്ഥിച്ച മന്ത്രി നിങ്ങൾ പുതിയ സാങ്കേതികവിദ്യകളും പുതിയ ഉൽപ്പന്നങ്ങളും കൊണ്ടുവരണമെന്നും  നിങ്ങളുടെ ചെറിയതായത് കൊണ്ട് നിങ്ങൾക്ക് വലിയ നൂതനതകൾ ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾ കരുതരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധ നിർമ്മാണത്തിൽ വൻകിട കമ്പനികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് സിംഗ് സമ്മതിച്ചു, എന്നാൽ വൻകിട കമ്പനികളുടേതിന് പിന്നിൽ നിരവധി ചെറുകിട കമ്പനികളുടെ പ്രവർത്തനം മറഞ്ഞിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

    Leave a Comment