കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് ഭീമ ജുവൽസിന്റെ കൈത്താങ്ങ്

Bhima Jewels ties hand with Kadavantra Indira Gandhi Cooperative Hospital ബീമാ ജ്യുവൽസിന്റെ സി എസ് ആർ ഫണ്ടിൽ നിന്നുള്ള രണ്ട് കോടി രൂപയുടെ ചെക്ക് ബീമാ ജുവൽസ് ചെയർമാൻ ബിന്ദു മാധവ് ആശുപത്രി ഭരണസമിതിക്ക്

ബീമാ ജ്യുവൽസിന്റെ സി എസ് ആർ ഫണ്ടിൽ നിന്നുള്ള രണ്ടു കോടി രൂപ ഉപയോഗിച്ച് കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം തയ്യാറാക്കി.

എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഭീമ ജുവൽസിന്റെ സഹകരണത്തോടെ ആരംഭിച്ച കാർഡിയോ തൊറാസിക് ആൻഡ് സർജറി വിഭാഗത്തിൻറെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു.

ബീമാ ജ്യുവൽസിന്റെ സി എസ് ആർ ഫണ്ടിൽ നിന്നുള്ള രണ്ടു കോടി രൂപ ഉപയോഗിച്ചാണ് കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. രണ്ട് കോടി രൂപയുടെ ചെക്ക് ബീമാ ജുവൽസ് ചെയർമാൻ ബിന്ദു മാധവ് ആശുപത്രി ഭരണസമിതിക്ക് കൈമാറി.

ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന് ഭീമ ജുവൽസ് എല്ലായ്‌പ്പോഴും പിന്തുണ നൽകിയിട്ടുണ്ട്. തങ്ങളുടെ സി എസ് അർ ഫണ്ടിൽ ഉൾപെടുത്തി സംഭാവന ചെയ്തിട്ടുള്ള വെൻന്റിലേറ്ററുകൾ, മെഡിക്കൽ, സർജിക്കൽആവശ്യങ്ങൾക്കുള്ള പോർട്ടബിൾ അൾട്രാസൗണ്ട്സ്കാനറുകൾ, ബ്രോങ്കോസ്കോപ്പുകൾ, ഡിഫിബ്രിലേറ്ററുകൾ , ആംബുലൻസ് എന്നിവ എല്ലാം തന്നെ രോഗികകളെ സേവിക്കാനുള്ള ആശുപത്രിയുടെ ശ്രമങ്ങളിൽകൂടുതൽ സഹായകമാകും എന്ന് ബീമാ ജ്യോൽസ് ചെയർമാൻ ബിന്ദു മാധവ് പറഞ്ഞു.

ഭീമയുടെ 99 വർഷത്തെ പാരമ്പര്യത്തിന് കാരണം തന്നെ ജനങ്ങൾ ഞങ്ങൾക്ക് തന്ന പിന്തുണ ആണ്. അതുകൊണ്ട്തന്നെ സമൂഹത്തോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. കമ്പനി അതിന്റെ ശതാബ്ദി ആഘോഷത്തോട് അടുക്കുമ്പോൾ, തങ്ങളുടെ സിഎസ്ആർ പ്ലാറ്റ്‌ഫോമിലൂടെ സമൂഹത്തിന് തിരികെ നൽകാൻ തങ്ങൾക്ക് കൂടുതൽ പദ്ധതികളുണ്ടെന്ന് ഭീമ ജുവൽസ് ഡയറക്ടറായ സരോജിനി ബിന്ദു മാധവ് മാനേജിംഗ് ഡയറക്ടറായ അഭിഷേക് ബിന്ദുമാധവ് എന്നിവർ പറഞ്ഞു.

ആശുപത്രി പ്രസിഡൻറ് എം ഒ ജോൺ അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എംഎൽഎ, ഐ എം എ കൊച്ചി പ്രസിഡൻറ് ഡോക്ടർ എം എം ഹനീഷ് , ആശുപത്രി സെക്രട്ടറി അജയ് തറയിൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സി കെ ബാലൻ, മെഡിക്കൽ ഡയറക്ടർ ഡോക്ടർ സച്ചിതാനന്ദ കമ്മത്ത്,  ആശുപത്രി ഡയറക്ടർമാരായ അഗസ്റ്റസ് സിറിൽ പി വി അഷറഫ് ഡോക്ടർ ഹസീന മുഹമ്മദ് ഇഖ്ബാൽ വലിയ വീട്ടിൽ ഇന്ദിരാ ഭായി പ്രസാദ് അബ്രഹാം ടി എച്ച് റാഷിദ് പി ഡി അശോകൻ കെ പി വിജയകുമാർ അഡ്വക്കേറ്റ് ബി എ അബ്ദുൽ മുത്തലിബ് ഡോക്ടർ ജോർജ് ജെ വാളൂരാൻ ഡോക്ടർ ജിയോ പോൾ സി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments

    Leave a Comment