ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും വിദേശ വിപണികളിലേക്ക് നിക്ഷേപകർ ഒഴുകുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായി പറയപ്പെടുന്നത്. ഇന്ന് ഇന്ത്യൻ ഓഹരി വിപണികളിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഡൽഹി: ആഗോള തലത്തിൽ ഇന്ത്യൻ കറൻസി ഡോളറിനെതിരെ സർവകാല റെക്കോർഡുകൾ തിരുത്തി തകർച്ചയിലേക്ക് പോയി. ഇന്ന് ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപയുടെ മൂല്യം 77.74 എന്ന നിലയിലേക്ക് ഡോളറിനെതിരെ ഇടിഞ്ഞു.ഇന്ത്യൻ സാമ്പത്തിക രംഗത്തെ തന്നെ വലിയ ആശങ്കയിലേക്ക് തള്ളിവിടുകയാണ് രൂപയുടെ ഡോളറിനെതിരെയുള്ള മൂല്യമിടിവ്.
ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും വിദേശ വിപണികളിലേക്ക് നിക്ഷേപകർ ഒഴുകുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായി പറയപ്പെടുന്നത്.
ഇന്ന് ഇന്ത്യൻ ഓഹരി വിപണികളിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ബിഎസ്ഇ സെൻസെക്സ് 1,416 പോയിന്റ് അഥവാ 2.6 ശതമാനം ഇടിഞ്ഞ് ബിഎസ്ഇയിൽ 52,792 ൽ അവസാനിച്ചു. ഇന്ന് നേരത്തെ സൂചിക 52,669.5 എന്ന ഇൻട്രാ-ഡേ താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി50 431 പോയിന്റ് അഥവാ 2.65 ശതമാനം ഇടിഞ്ഞ് 15,809 ൽ ക്ലോസ് ചെയ്തു.














Comments