ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി : വമ്പന്മാർക്കെല്ലാം വില്പനയിൽ വൻ ഇടിവ്

Indian Smartphone Market: Huge decline in sales for all majors

അന്താരാഷ്ട്ര ഡാറ്റ കോർപറേഷന്റെ ആഗോള തലത്തിലെ പാദവാർഷിക മൊബൈൽ ഫോൺ ട്രാക്കർ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്. ഒപ്പൊ മാത്രമാണ് വളർച്ച രേഖപ്പെടുത്തിയ പ്രധാനി.

ന്യൂ ഡൽഹി : ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക പാദത്തിൽ വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി.

രണ്ടാം പദമായ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ആകെ വിറ്റത് 43 ദശലക്ഷം യൂണിറ്റാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര ഡാറ്റ കോർപറേഷന്റെ ആഗോള തലത്തിലെ പാദവാർഷിക മൊബൈൽ ഫോൺ ട്രാക്കർ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ.

നിലവിലുള്ള ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും ഷവോമി വിൽപ്പനയിൽ18 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 

രണ്ടാം സ്ഥാനം തിരിച്ച് പിടിച്ചുവെങ്കിലും സാംസങ്ങിന് മുൻവർഷത്തെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളൊന്നും വില്പനയിൽ ഉണ്ടായില്ല. 80 ലക്ഷം ഫോണുകളാണ് സാംസങ്ങിന് ഈ കാലയളവിൽ വിൽക്കാനായത്.  

സാംസങ് രണ്ടാം സ്ഥാനം തിരിച്ച് പിടിച്ചതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വിവോയ്ക്ക്, അവരുടെ വിൽപ്പനയിൽ 20 ശതമാനം ഇടിവ് നേരിട്ടു.

ഇന്ത്യൻ വിപണിയിൽ നാലാം സ്ഥാനത്തുള്ള റിയൽമിക്ക്, അവരുടെ വിൽപ്പനയിൽ 18 ശതമാനം ഇടിവ് നേരിട്ടു. 

എന്നാൽ അഞ്ചാം സ്ഥാനത്തുള്ള ഒപ്പൊ ആറ് ശതമാനം വളർച്ച നേടി.

63 ശതമാനം വിപണി വിഹിതത്തോടെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആപ്പിൾ കമ്പനി ഒന്നാമതെത്തിയപ്പോൾ, 22 ശതമാനം വിഹിതവുമായി  സാംസങ്  രണ്ടാം സ്ഥാനത്തും ഒൻപത് ശതമാനം വിപണി വിഹിതവുമായി വൺ പ്ലസ് മൂന്നാം സ്ഥാനത്തുമാണ്.

Comments

    Leave a Comment