അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനാഘോഷം കോവളത്ത് നടന്നു.

International Tourism Day celebration was held in Kovalam. മെട്രോ എക്സ്പെഡിഷനും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനാഘോഷത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍സ്ട്രി പ്രസിഡന്‍റ് ഇ.എം.നജീബ്, ജൂറി ചെയര്‍മാന്‍ പ്രസാദ് മഞ്ഞാലി, മെട്രോ എക്സ്പെഡിഷന്‍ മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ സമീപം.

പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കുന്നതിനും കേരളത്തിന്‍റെ തനതായ രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രത്യേക പരിഗണന സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വിനോദ സഞ്ചാര ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്ന വേളയിൽ വ്യക്തമാക്കി.

തിരുവനന്തപുരം: അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനാഘോഷം തിരുവനന്തപുരം കോവളത്ത് നടന്നു. മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വിനോദ സഞ്ചാര ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. 

മെട്രോ എക്സ്പെഡിഷനും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസും സംയുക്തമായി സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് അസോസിയേഷന്‍ ഓഫ് കേരള, സൗത്ത് ഇന്‍ഡ്യ ഹോട്ടല്‍സ് ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിനോദ സഞ്ചാര  ദിനാഘോഷം സംഘടിപ്പിച്ചത്. 

ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട നൂറോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ടൂറിസം ദിനാഘോഷങ്ങളില്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു. 

ടൂറിസം രംഗത്ത് കേരളം വന്‍ പുരോഗതി ലക്ഷ്യമിട്ട് മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കുന്നതിനും കേരളത്തിന്‍റെ തനതായ രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രത്യേക പരിഗണന സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. 

ഫാം ടൂറിസത്തിന് കേരളത്തില്‍ വലിയ സാധ്യതകളാണുള്ളതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ വിദേശ, സ്വദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കത്തക്കവിധം ഹോംസ്റ്റേകളും ഫാമുകളും വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. 

കസാകിസ്ഥാനില്‍ നിന്നും എത്തിയ ആയുര്‍വേദ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘത്തെ ചടങ്ങില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ സ്വീകരിച്ചു.

ടൂറിസം ദിനാഘോഷങ്ങളുടെ ഭാഗമായി എര്‍പ്പെടുത്തിയ മെട്രോ എക്സ്പെഡിഷന്‍ അവാര്‍ഡ് ദാന ചടങ്ങുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.  കെ.റ്റി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി മുഖ്യാതിഥിയായിരുന്നു. 

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണു.വി ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.റ്റി.ഡി.എ. ലോഗോ പ്രകാശനം  മന്ത്രി ജെ.ചിഞ്ചുറാണിയും ക്ലാസിഫൈഡ് ഹോട്ടല്‍സ് & റസ്റ്റോറന്‍റ് അസ്സോസിയേഷന്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാറും ചേര്‍ന്ന് നിര്‍വ്വഹിച്ചു. 

കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍സ്ട്രി പ്രസിഡന്‍റ് ഇ.എം.നജീബ്, ജൂറി ചെയര്‍മാന്‍ പ്രസാദ് മഞ്ഞാലി, മെട്രോ എക്സ്പെഡിഷന്‍ മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

Comments

    Leave a Comment