ഇസ്രായേൽ സാമ്പത്തിക, വ്യവസായ മന്ത്രി ഒർന ബാർബിവയും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയുമായി ഫെബ്രുവരിയിൽ സമാനമായ കരാറിൽ യുഎഇ ഒപ്പുവെച്ചിരുന്നു.
ദുബായ് : യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഇസ്രായേലും പുതിയ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. ഇസ്രയേലിന്റെ ഒരു അറബ് രാഷ്ട്രവുമായുള്ള ആദ്യത്തെ വലിയ വ്യാപാര കരാറാണിത്.
ഇസ്രായേൽ സാമ്പത്തിക, വ്യവസായ മന്ത്രി ഒർന ബാർബിവയും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാറിൽ ഒപ്പുവെച്ചത്. രണ്ട് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമായിട്ടാണ് ഈ കരാറിനെ വിദഗ്ദർ വിശേഷിപ്പിക്കുന്നത്.
ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പുവെച്ചതോടുകൂടി മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് ആരംഭിച്ചു കുറിച്ചുവെന്ന് യുഎഇ വ്യാപാര മന്ത്രി താനി അൽ സെയൂദി ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. വാർഷിക ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളറിലധികം വർധിപ്പിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാരം ഉറപ്പാക്കുന്നതിനൊടൊപ്പംതന്നെ ഊർജം, പരിസ്ഥിതി, ഡിജിറ്റൽ വ്യാപാരം എന്നീ മേഖലകളിലെ 96% ഉൽപന്നങ്ങളുടെയും കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കും .
ഇന്ത്യയുമായി ഫെബ്രുവരിയിൽ സമാനമായ കരാറിൽ യുഎഇ ഒപ്പുവെച്ചിരുന്നു. കൊവിഡ് പകർച്ചവ്യാധിയിൽ തളർന്ന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്തോനേഷ്യയും ദക്ഷിണ കൊറിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി യു എ ഇ ഉഭയകക്ഷി വ്യാപാര ചർച്ചയിലാണ്.
Comments