ശ്രീലങ്കയിൽ പെട്രോളിനും ഡീസലിനും വൻ വില വർധനവ് . പെട്രോളിന് 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവും വില വർദ്ധിപ്പിച്ചു. പൊതു മേഖലാ സ്ഥാപനമായ സിലോൺ പെട്രോളിയം കോർപ്പറേഷനാണ് (CPC) പുതുക്കുയ ഇന്ധന വില നിരക്കുകൾ പുറത്തു വിട്ടത്. കാബിനറ്റ് അംഗീകരിച്ച ഇന്ധന വിലനിർണ്ണയ ഫോർമുല നടപ്പിലാക്കുമെന്ന് പെട്രോളിയം മന്ത്രി കാഞ്ചന വിജയശേഖര ട്വീറ്റ് ചെയ്തു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ശ്രീലങ്കയിൽ പെട്രോള്‍, ഡീസൽ വില 400 കടന്നു.

കൊളംബോ: ശ്രീലങ്കയില്‍ പെട്രോള്‍ വില കുതിച്ചു കയറുകയാണ്. ശ്രീലങ്കയിൽ പെട്രോളിനും ഡീസലിനും വില വർധനവ് പ്രഖ്യാപിച്ച് സിലോൺ പെട്രോളിയം കോർപ്പറേഷൻ. പെട്രോളിന് 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവും വില വർദ്ധിപ്പിച്ചു.പെട്രോളിന് 420 രൂപയും ഡീസലിന് 400 രൂപയും ആണ് ഇപ്പോൾ വില.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ധന വിലയിലെ ഈ റെക്കോർഡ് വർദ്ധനവ് എന്ന കാര്യം ശ്രദ്ധേയമാണ്. പെട്രോളിന് 82 രൂപയും ഡീസലിന് 111 രൂപയും ആണ് കൂടിയത്. ഏപ്രിൽ 19 ന് ശേഷമുള്ള രണ്ടാം ഘട്ട വില വർധനയാണ് ഇന്നുണ്ടായത്.
വിദേശനാണ്യ ശേഖരത്തിന്റെ അഭാവം മൂലം രാജ്യം വീണ്ടും കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ ഇരുട്ടടി. ഇന്നലെ പുലർച്ചെ 3 മണി മുതൽ പുതുക്കിയ ഇന്ധനവില പ്രാബല്യത്തിൽ വന്നു. കാബിനറ്റ് അംഗീകരിച്ച ഇന്ധന വിലനിർണ്ണയ ഫോർമുല നടപ്പിലാക്കുമെന്ന് പെട്രോളിയം മന്ത്രി കാഞ്ചന വിജയശേഖര ട്വീറ്റ് ചെയ്തു. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി, സ്റ്റേഷനുകളിലേക്കുള്ള വിതരണം, മറ്റു നികുതികൾ എന്നിവയ്ക്കുള്ള എല്ലാ ചെലവുകളും ഈ വില പരിഷ്കരണത്തിൽ ഉൾപ്പെടുന്നുണ്ടെന്നും ഗതാഗതവും മറ്റ് സേവന നിരക്കുകളും പരിഷ്കരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയെന്നും ട്വീറ്റിലൂടെ പെട്രോളിയം മന്ത്രി കാഞ്ചന വിജയശേഖര വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഇന്ധന ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടുകൂടെയാണ് ഇത്രയും ഉയർന്ന വിലക്ക് വിൽപ്പന നടത്തുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു. CPC യുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് വില വർദ്ധിപ്പിച്ചതെന്ന് എൽ ഐ ഒ സി സി ഇ ഒ മനോജ് ഗുപ്ത പിടിഐയോട് പറഞ്ഞു.
ഇന്ധന വില വർദ്ധനവിനനുസരിച്ച് ഓട്ടോറിക്ഷാ നിരക്കുകളിലും വർദ്ധനവുണ്ടായിട്ടുണ്ട്. യാത്രയിലെ ആദ്യ കിലോമീറ്ററിന് 90 രൂപയും രണ്ടാമത്തേതിന് 80 രൂപയും ആക്കി നിരക്ക് ഉയർത്തുമെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ അറിയിച്ചു. പെട്രോൾ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ചെലവ് ലഘൂകരിക്കുന്നതിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം അടക്കമുള്ള രീതികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികൾക്ക് തീരുമാനമെടുക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്.
Comments